കൊച്ചി ∙പാട്ടിന്റെ ദേവത നിലാവു പോലെ അവർക്കിടയിലേക്ക് വന്നു. ഈണങ്ങളുടെയും ഇഴയടുപ്പമുള്ള ഓർമകളുടെയും പൂമരക്കൊമ്പിൽ കെ.എസ്.ചിത്രക്കൊപ്പം അവരെല്ലാം സ്നേഹത്തിന്റെ ചിറകൊതുക്കിയിരുന്നു. മലയാള മനോരമ വായനക്കാർക്കായി ഒരുക്കിയ ‘ പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ ചിത്ര എന്ന അനുഭൂതിയെ അടുത്തറിഞ്ഞ നിമിഷമായി പലർക്കും. ചെറുപുഞ്ചിരി ചാലിച്ച് ചിത്ര പാട്ടുപാടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙പാട്ടിന്റെ ദേവത നിലാവു പോലെ അവർക്കിടയിലേക്ക് വന്നു. ഈണങ്ങളുടെയും ഇഴയടുപ്പമുള്ള ഓർമകളുടെയും പൂമരക്കൊമ്പിൽ കെ.എസ്.ചിത്രക്കൊപ്പം അവരെല്ലാം സ്നേഹത്തിന്റെ ചിറകൊതുക്കിയിരുന്നു. 

മലയാള മനോരമ വായനക്കാർക്കായി ഒരുക്കിയ ‘ പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ ചിത്ര എന്ന അനുഭൂതിയെ അടുത്തറിഞ്ഞ നിമിഷമായി പലർക്കും. ചെറുപുഞ്ചിരി ചാലിച്ച് ചിത്ര പാട്ടുപാടി. അറുപതു വർഷത്തെ ജീവിത യാത്രയിലെ ഓർമകളിലേക്ക് ചിത്ര പിൻ നടന്നപ്പോൾ സദസ്സ് അനുയാത്രികരായി. 

ADVERTISEMENT

സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ചിത്രയെ കാണാനും സംസാരിക്കാനും പാട്ടു കേൾക്കാനും ഒപ്പം പാടാനുമെത്തിയത്. കുട്ടികൾ മുതൽ വയോധികർ വരെ ആ ശബ്ദത്തിന്റെയും മാന്ത്രികച്ചിരിയുടെയും മൊഴിയുടെയും മാസ്മരികതയിൽ സ്വയം മറന്നു. പാട്ടുകൾ പാടിയും ഇടമുറിയാതെ വിശേഷങ്ങൾ പങ്കുവച്ചും ഒന്നു ചേർത്തു നിർത്തുമോ എന്നു ചോദിച്ച ആരാധികമാർക്ക് ആലിംഗനവും സ്നേഹചുംബനവും നൽകിയും മലയാളത്തിന്റെ വാനമ്പാടി സദസ്സിലും വേദിയിലും ചിരിച്ചിത്രയായി. 

സ്നേഹാദരം: കെ.എസ്. ചിത്രയ്ക്ക് ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു ഉപഹാരം നൽകുന്നു.

അകക്കൺ വെളിച്ചത്തിൽ ഇഷ്ടഗായികയുടെ സ്വരം നിറച്ചു ജീവിക്കുന്ന, റിഡമോൾ ഇഷ്ടഗാനം പാടിയായിരുന്നു തുടക്കം. നന്ദനം സിനിമയിലെ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ...’ എന്ന ഗാനം റിഡ പാടി പാതിയായപ്പോൾ, ‘എന്റെ നന്ദനവൃന്ദാവനത്തിൽ...’ എന്ന വരികളോടെ ചിത്രയും കൂടെച്ചേർന്നു. പാടിത്തീർന്നപ്പോൾ നെറ്റിയിൽ ചിത്ര നൽകി, ഒരു സമ്മാനയുമ്മ. 

ADVERTISEMENT

ചിത്രച്ചേച്ചി ജീവിതത്തിൽ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാര് എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. കണ്ണിമയ്ക്കും വേഗത്തിൽ ഉത്തരമെത്തി– ‘ബാബുക്ക, ബാബുരാജ്. അദ്ദേഹം കുറച്ചുനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരുക്കിയ പാട്ട് എനിക്കു പാടാമായിരുന്നു. അതൊരു നഷ്ടമാണ്’. ജീവിതത്തിൽ വിളക്കു മരങ്ങളായി നിന്ന യേശുദാസ്, എം.ജി.രാധാകൃഷ്ണൻ, ഓമനക്കുട്ടി ടീച്ചർ, മാതാപിതാക്കൾ, ഭർത്താവ് വിജയശങ്കർ തുടങ്ങി എല്ലാവരുടെയും തണലിനെ ഓർത്തുകൊണ്ടായിരുന്നു ചിത്രയുടെ യാത്ര. 

പള്ളുരുത്തിയിലെ അങ്കണവാടി ടീച്ചർ മിനിക്ക് ഉച്ചക്കു കുട്ടികളെ ഉറക്കുമ്പോൾ പാടാൻ നല്ലൊരു താരാട്ട് പാട്ടായിരുന്നു ആവശ്യം. നീലാംബരി രാഗത്തിലെ പാട്ടുകൾ ഉറങ്ങാൻ നല്ലതാണെന്ന് ചിത്ര പറഞ്ഞത് പാട്ടുമൂളിക്കൊണ്ടാണ്. ഓമനത്തിങ്കൾ കിടാവോ എന്ന ഇരയിമ്മൻ തമ്പിയുടെ കൃതി ചൊല്ലിയ ചിത്ര പക്ഷേ, മകളെ ഉറക്കിയിരുന്ന ‘പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ’ പാടിയപ്പോൾ സദസ്സിന്റെ കണ്ണും നിറഞ്ഞു. 

ADVERTISEMENT

പ്രണയഗാനം ചോദിച്ചവർക്കു ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’ നൽകിയ ചിത്ര ലാസ്യ ഗാനത്തിലേക്കു ചുവടൊന്നു മാറ്റിയപ്പോൾ സ്ഫടികത്തിലെ ‘ഏഴിമലപ്പൂഞ്ചോല’ പാടി നാണത്താൽ തുടുത്തു. പാട്ടു പോരാ ഒരു ഹഗ് വേണമെന്നു പറ‍ഞ്ഞവർക്കും സെൽഫി ചോദിച്ചവർക്കുമൊപ്പം ചിത്ര ചാഞ്ഞും ചെരി‍ഞ്ഞും കൂട്ടുകാരിയായി നിന്നു. 

ആത്മികയെന്ന അഞ്ചാം ക്ലാസുകാരിയെ ചിത്ര അരികിലേക്ക് വിളിപ്പിച്ചു. ‘കു‍ന്നിമണിച്ചെപ്പു തുറന്നെന്നെനോക്കും നേരം ....’ എന്നു പാടിയ കുട്ടിയെ ‘എണ്ണിനോക്കും നേര’മെന്ന് തിരുത്തി ചിത്ര ഒപ്പം പാടി. ചിത്ര ഫോൺ വിളിപ്പിച്ചപ്പോൾ എടുക്കാൻ കഴിയാതിരുന്ന കഥ സെന്റ് തെരേസാസിലെ വിദ്യാർഥിനി അഞ്ജന സങ്കടത്തോടെ വിശദീകരിച്ചു. ചിത്രയുടെ മാസ്റ്റർ പീസ് ‘രാജഹംസം’ പാടിയാണ് അഞ്ജന വേദി വിട്ടത്. 

മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു മനോരമയുടെ ഉപഹാരം ചിത്രയ്ക്കു സമ്മാനിച്ചു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ ആർ. രാജീവ് പ്രസംഗിച്ചു. ചിത്ര പാടിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി കൊച്ചി സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു. 

English Summary : Interaction with KS Chitra