കൊച്ചി ∙ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെട്ട ‘പോക്സോ’ കേസ് ആയാലും പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാമെന്നും ഓരോ കേസിലും വസ്തുതയും സാഹചര്യവും പരിശോധിച്ചു കോടതികൾ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസുകളുടെ ഗൗരവസ്വഭാവം പരിഗണിച്ചാൽ നിയമപ്രകാരം മുൻകൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെട്ട ‘പോക്സോ’ കേസ് ആയാലും പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാമെന്നും ഓരോ കേസിലും വസ്തുതയും സാഹചര്യവും പരിശോധിച്ചു കോടതികൾ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസുകളുടെ ഗൗരവസ്വഭാവം പരിഗണിച്ചാൽ നിയമപ്രകാരം മുൻകൂർ ജാമ്യത്തിനുള്ള വിലക്ക് ന്യായമാണെങ്കിലും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 

സ്വന്തം മക്കളോടു ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ വടക്കേക്കര, വടക്കഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 2 കേസുകളിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ADVERTISEMENT

കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണു ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ. ഈ വിലക്ക് എപ്പോഴും ബാധകമാക്കേണ്ടതില്ല. 

കുടുംബക്കോടതിയിൽ കുട്ടികളുടെ കസ്റ്റഡി തർക്കം നിലവിലുള്ള കേസുകളിൽ പിതാവിനെതിരെ വ്യാജ പീഡനാരോപണം ഉന്നയിക്കുന്ന പ്രവണത കൂടുന്നതായി ഹൈക്കോടതി മറ്റൊരു വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യത്തിനുള്ള വിലക്ക് ബാധകമാക്കിയാൽ അതു നിരപരാധികളോടുള്ള നീതികേടാകുമെന്നു കോടതി പറഞ്ഞു. കുറ്റവാളികളെ ശിക്ഷിക്കുന്നതു പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണ്. വ്യാജ ആരോപണം ബോധ്യപ്പെട്ടാൽ, നിയമപ്രകാരം മുൻകൂർ ജാമ്യത്തിനുള്ള വിലക്ക് ബാധകമാക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു. 

ADVERTISEMENT

കോടതി പരിഗണിച്ച കേസുകളിലൊന്നിൽ, പ്രതിക്കെതിരെയുള്ള ആരോപണത്തിൽ  കഴമ്പില്ലെന്നും അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഹർജി തീർപ്പാക്കി.അതേസമയം, രണ്ടാമത്തെ കേസിൽ പ്രഥമദൃഷ്്ട്യാ കേസിനുള്ള വസ്തുതകൾ ഉളളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

English Summary: Kerala High Court on anticipatory bail in Pocso Cases