യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച 2 പേർ പിടിയിൽ
കളമശേരി∙ സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിന്ന യുവതിയെ അപമാനിക്കുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്ത കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി മാളിയേക്കൽ മനു ഗോഡ്‌വിൻ (30), ഇടപ്പള്ളി സഹൃദയ നഗർ ഇളവങ്ങാട് മുഹമ്മദ് ഷാ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കളമശേരി സോഷ്യൽ പള്ളിക്കു സമീപത്തു വച്ചാണ് യുവതിക്കും സുഹൃത്തിനും നേരെ ആക്രമണം ഉണ്ടായത്. കലൂരിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റായ യുവതി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോകുന്നതിനിടയിൽ കണ്ട സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്നു.

കളമശേരി∙ സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിന്ന യുവതിയെ അപമാനിക്കുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്ത കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി മാളിയേക്കൽ മനു ഗോഡ്‌വിൻ (30), ഇടപ്പള്ളി സഹൃദയ നഗർ ഇളവങ്ങാട് മുഹമ്മദ് ഷാ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി കളമശേരി സോഷ്യൽ പള്ളിക്കു സമീപത്തു വച്ചാണ് യുവതിക്കും സുഹൃത്തിനും നേരെ ആക്രമണം ഉണ്ടായത്. കലൂരിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റായ യുവതി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോകുന്നതിനിടയിൽ കണ്ട സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്നു.
ഈ സമയം ഇതുവഴി വന്ന പ്രതികൾ യുവതിയോട് അശ്ലീലം പറയുകയും ചോദ്യം ചെയ്ത യുവാവിനെ ഇരുവരും ചേർന്നു മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവതിയെയും ആക്രമിച്ചു. യുവതിയും യുവാവും ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാബു, ജോസഫ്, സിപിഒമാരായ ഇസഹാക്ക്, ശ്രീജിത്ത്, ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
English Summary : Two persons arrested on attacking woman and her friend