കോട്ടയം ∙ പാർട്ടിക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. പാർട്ടി ഉന്നതാധികാരസമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബി.ഗണേശ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം വേണോ വേണ്ടയോ എന്ന് എൽഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാർട്ടിക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. പാർട്ടി ഉന്നതാധികാരസമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബി.ഗണേശ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനം വേണോ വേണ്ടയോ എന്ന് എൽഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളർ പരാതിക്കാരിയുടെ കത്ത് സംബന്ധിച്ച ചോദ്യങ്ങളോട് ജോസ് കെ.മാണി പ്രതികരിച്ചതിങ്ങനെ: ‘വ്യക്തിപരമായ വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടായി എന്നതു വാസ്തവമാണ്. എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾ ഉന്നയിക്കാനില്ല.’ 

കടലവകാശ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തീരദേശ ജില്ലകളിൽ സദസ്സുകൾ സംഘടിപ്പിക്കാനും കടലവകാശ പ്രഖ്യാപന മഹാസമ്മേളനം നടത്താനും യോഗം തീരുമാനിച്ചു. 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികളും ജനകീയ കൺവൻഷനുകളും നടത്തും. സംസ്ഥാനതല ഉദ്ഘാടനം 29നു മുണ്ടക്കയത്തു നടത്തും. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വാർഡുതല ഘടകങ്ങളെ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ജോസ് കെ.മാണി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി, ഗവ. ചീഫ് വിപ് എൻ. ജയരാജ്, സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ട്രഷറർ എൻ.എം.രാജു തുടങ്ങിയവർ പ്രസംഗിച്ചു. 

ADVERTISEMENT

English Summary: Kerala Congress (M) high Power Committee Meeting