തൊഴിലാളികളുടെ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു, മുഖ്യമന്ത്രി മാപ്പ് പറയണം: കെഎസ്എയു
പട്ടാമ്പി (പാലക്കാട്) ∙ അടിസ്ഥാന വർഗത്തിന്റെയും തൊഴിലാളികളുടെയും ശബ്ദം കേരളത്തിന്റെ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്നു കേരള സ്റ്റേറ്റ് അനൗൺസേഴ്‌സ് യൂണിയൻ (കെഎസ്എയു) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കാസർകോട് നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചതിനു ശേഷം ഉപഹാര സമർപ്പണത്തിനായി ക്ഷണിച്ച അനൗൺസറെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഏറെ ഗൗരവമുള്ളതും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി.

പട്ടാമ്പി (പാലക്കാട്) ∙ അടിസ്ഥാന വർഗത്തിന്റെയും തൊഴിലാളികളുടെയും ശബ്ദം കേരളത്തിന്റെ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്നു കേരള സ്റ്റേറ്റ് അനൗൺസേഴ്‌സ് യൂണിയൻ (കെഎസ്എയു) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
കാസർകോട് നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചതിനു ശേഷം ഉപഹാര സമർപ്പണത്തിനായി ക്ഷണിച്ച അനൗൺസറെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുന്ന തരത്തിൽ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഏറെ ഗൗരവമുള്ളതും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി.
തുടർച്ചയായി തൊഴിലാളിസമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന പ്രവണതയാണു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത്. എന്നും പൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ ഭയപ്പെടുകയും മകളുടെ മാസപ്പടി വിഷയത്തിലടക്കം മൗനംപാലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അടിസ്ഥാന വർഗത്തിന്റെ ശബ്ദങ്ങൾ പോലും അലോസരമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണു കാസർകോട്ടെ സംഭവമെന്നും യൂണിയൻ കുറ്റപ്പെടുത്തി.
അനൗൺസ്മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപിക്കുന്ന സംഭവമാണു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും മാപ്പു പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യാഹു കൊല്ലിശേരി അധ്യക്ഷനായി.
English Summary : Workers voice upsets Chief Minister says KSAU