തിരുവനന്തപുരം ∙ ഊരാളുങ്കൽ സൊസൈറ്റിയിൽ സംസ്ഥാന സർക്കാരിനുള്ളത് 262.87 കോടി രൂപയുടെ ഓഹരി. എന്നാൽ, നാഷനൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ (എൻസിഡിസി) സംസ്ഥാന സർക്കാർ വഴി ഊരാളുങ്കലിനു നൽകിയ വായ്പയുടെ ഭാഗമായുള്ള ഓഹരി മാത്രമാണിതെന്നു സർക്കാർ വിശദീകരിക്കുന്നു. തിരിച്ചടവ് കഴിയുന്നതോടെ ഓഹരി ഇല്ലാതാകുമെന്നാണു വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഊരാളുങ്കൽ സൊസൈറ്റിയിൽ സംസ്ഥാന സർക്കാരിനുള്ളത് 262.87 കോടി രൂപയുടെ ഓഹരി. എന്നാൽ, നാഷനൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ (എൻസിഡിസി) സംസ്ഥാന സർക്കാർ വഴി ഊരാളുങ്കലിനു നൽകിയ വായ്പയുടെ ഭാഗമായുള്ള ഓഹരി മാത്രമാണിതെന്നു സർക്കാർ വിശദീകരിക്കുന്നു. തിരിച്ചടവ് കഴിയുന്നതോടെ ഓഹരി ഇല്ലാതാകുമെന്നാണു വിശദീകരണം. തൊഴിലാളികൾ മാത്രം ഉൾപ്പെട്ട സൊസൈറ്റിയിലെ അംഗങ്ങളുടെ ഓഹരിവിഹിതം 47.47 ലക്ഷം രൂപ മാത്രമാണെന്നും ഇക്കാരണത്താലാണു സർക്കാരിന്റെ വിഹിതം 82 ശതമാനമായതെന്നും വിശദീകരിക്കുന്നു. 

പ്രവർത്തനലാഭം നേടുന്ന സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കാൻ എൻസിഡിസിയും നബാർഡും ധനസഹായം നൽകാറുണ്ട്. പദ്ധതികൾ അടിസ്ഥാനപ്പെടുത്തിയുള്ള സഹായങ്ങൾ സംസ്ഥാന സർക്കാർ വഴിയാണു നൽകുക. ഈ സഹായത്തിൽ 50% വായ്പയും 10% സംഘത്തിന്റെ വിഹിതവും 40% ഓഹരിയും എന്നതാണു വ്യവസ്ഥ. പദ്ധതി കാലയളവിൽ ഈ ഓഹരി സംസ്ഥാന സർക്കാരിന്റെ ബി ക്ലാസ് ഓഹരിയായിരിക്കും. ചില ഘട്ടങ്ങളിൽ ഓഹരി മാത്രമായും ധനസഹായം നൽകാറുണ്ടെന്നു സഹകരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

എൻസിഡിസി അനുവദിച്ച 310.49 കോടി രൂപയുടെ ധനസഹായം നിലവിലുണ്ട്. ഇതിൽ 200 കോടി രൂപ തലപ്പാടി–ചെങ്കള ദേശീയപാതയുടെ പ്രവൃത്തിക്കു വേണ്ട മാർജിൻ തുകയ്ക്കായി 2022-23 ൽ അനുവദിച്ചതാണ്. 2018-19 ൽ മറ്റൊരു പദ്ധതിക്കായി 100 കോടി രൂപയും മാർജിൻ തുകയ്ക്കായി എൻസിഡിസി അനുവദിച്ചിരുന്നു. ഇതിൽ ഓഹരിയായി നൽകിയത് 75 കോടി രൂപയാണ്. ഇതിൽ 46.87 കോടി രൂപ ബാക്കിയുണ്ട്. മുക്കത്ത് ക്രഷർ യൂണിറ്റ് സ്ഥാപിക്കാൻ 2021-22 ൽ അനുവദിച്ച 45 കോടി ധനസഹായത്തിലെ ഓഹരിയായി നിശ്ചയിച്ച 20 കോടി രൂപയിൽ 16 കോടിയും സൊസൈറ്റി തിരിച്ചടയ്ക്കാനുണ്ട്. ഇത്തരത്തിലാണ് 262.87 കോടി രൂപ ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയിൽ ഓഹരിയായി ശേഷിക്കുന്നതെന്നു സർക്കാർ പറയുന്നു. 

അതേസമയം, പ്രാഥമിക സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയിലെ ഓഹരി താൽക്കാലികമായതിനാൽ സർക്കാരിന് ഭരണസമിതി അംഗത്വം ഉൾപ്പെടെ അധികാരങ്ങളൊന്നുമില്ല. എന്നാൽ, സഹകരണ വകുപ്പ് നടത്തുന്ന ഓഡിറ്റ് ഇവിടെയുമുണ്ട്. 

ADVERTISEMENT

സർക്കാരിന് 90 ശതമാനത്തിലധികം ഓഹരിപങ്കാളിത്തമുള്ള ഏപെക്സ് സഹകരണസംഘങ്ങളായ മാർക്കറ്റ് ഫെഡിലും കൺസ്യൂമർ ഫെഡിലുമെല്ലാം സർക്കാരിന്റെ ഒന്നോ രണ്ടോ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. ഇവിടെ ജീവനക്കാരുടെ നിയമനം പിഎസ്‌സി വഴിയാണ്. പ്രത്യേക ഓഡിറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഏപെക്സ് സംഘത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കെല്ലാം കൂടി ചെറിയ ഓഹരിവിഹിതമേയുള്ളൂവെങ്കിലും ഭരണസമിതിയുടെ തലപ്പത്ത് സഹകരണസംഘത്തിന്റെ പ്രതിനിധിയാണു വരിക. 

ഇളവുകൾ വാരിക്കോരി

ADVERTISEMENT

തിരുവനന്തപുരം ∙ വായ്പാ കാലഘട്ടത്തിൽ മാത്രമാണ് ഓഹരിയെന്നു സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും ഊരാളുങ്കൽ സൊസൈറ്റിക്ക് ഇളവുകൾ വാരിക്കോരി നൽകുന്നുണ്ടെന്നതാണു വസ്തുത. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ 6511.7 കോടി രൂപയുടെ 4681 സർക്കാർ–പൊതുമേഖലാ പ്രവൃത്തികളുടെ കരാറാണു നൽകിയത്. ഇതിൽ 3613 പ്രവൃത്തികൾ ടെൻഡറില്ലാതെ നൽകി. 

മറ്റു സഹകരണ സംഘങ്ങൾക്കില്ലാത്ത പല ഇളവുകളുമുണ്ട്. കേരളം മുഴുവനാണു പ്രവർത്തനപരിധി. മറ്റു സംഘങ്ങൾ നൽകുന്നതിനെക്കാൾ ഒരു ശതമാനം അധിക പലിശനിരക്കിൽ നിക്ഷേപം സ്വീകരിക്കാം. ടെൻഡർ സമയത്ത് യോഗ്യതാ (എലിജിബിലിറ്റി) സർട്ടിഫിക്കറ്റ്, ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളുടെ (വർക്ക് ഓൺ ഹാൻഡ്) സർട്ടിഫിക്കറ്റ് എന്നിവ നൽകേണ്ടതില്ല. സർക്കാർ പദ്ധതികൾ നേരിട്ട് ഏറ്റെടുക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി നിശ്ചയിച്ചതിനാൽ ഏതു വമ്പൻ പദ്ധതിയിലും മുൻഗണന ലഭിക്കും. 

പൊലീസിന്റെ കൈവശമുള്ള ഡേറ്റയുടെ കൈമാറ്റം, പഞ്ചായത്തുകളിലെ ജിഐഎസ് മാപ്പിങ് ഉൾപ്പെടെ ചില പദ്ധതികൾ ഊരാളുങ്കലിനെ ഏൽപിക്കാൻ സർക്കാരെടുത്ത താൽപര്യം വിവാദമായിരുന്നു. വിവാദമായ റോഡ് ക്യാമറ ഇടപാടിലും ഊരാളുങ്കൽ ബന്ധം ആരോപിക്കപ്പെട്ടു. 

English Summary: 262.87 crore share for Kerala Government in Uralungal