പി.വി.അൻവറിന്റെ 6.2 ഏക്കർ കണ്ടുകെട്ടാൻ വിധി
കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎക്കും കുടുംബത്തിനും 14.62 ഏക്കർ അധിക ഭൂമി ഉണ്ടെന്ന ഓതറൈസ്ഡ് ഓഫിസറുടെ കണ്ടെത്തൽ ഭാഗികമായി ശരി വച്ച് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. ഇതിൽ 6.2489 ഏക്കർ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് തിരിച്ചു നൽകണമെന്നും ഇല്ലെങ്കിൽ തഹസിൽദാർക്ക് കണ്ടുകെട്ടാമെന്നും ബോർഡ് വിധിച്ചു.

കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎക്കും കുടുംബത്തിനും 14.62 ഏക്കർ അധിക ഭൂമി ഉണ്ടെന്ന ഓതറൈസ്ഡ് ഓഫിസറുടെ കണ്ടെത്തൽ ഭാഗികമായി ശരി വച്ച് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. ഇതിൽ 6.2489 ഏക്കർ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് തിരിച്ചു നൽകണമെന്നും ഇല്ലെങ്കിൽ തഹസിൽദാർക്ക് കണ്ടുകെട്ടാമെന്നും ബോർഡ് വിധിച്ചു. അൻവറിനെ പരമാവധി ഉപദ്രവിക്കാത്ത വിധത്തിൽ തോട്ടം ഭൂമികൾ മാത്രമാണ് കണ്ടു കെട്ടേണ്ടതിന്റെ പട്ടികയിൽ ലാൻഡ് ബോർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കെട്ടിടങ്ങൾ നിർമിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിയാനും ഏറെ പണം ചെലവാക്കിയ സ്ഥിതിക്ക് അത്തരം ഭൂമി നടപടികളിൽ നിന്ന് ഒഴിവാക്കുകയാണെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി. കക്കാടംപൊയിലിലെ വിവാദമായ പിവിആർ പാർക്കിനെതിരെ നടപടി ഒന്നും ഉണ്ടാവില്ലെന്നും ഇതോടെ ഉറപ്പായി. കേരള ഭൂ സംരക്ഷണ നിയമം 81 (3) പ്രകാരം വേണ്ട ഇളവുകളൊന്നും സംഘടിപ്പിച്ചല്ല അധിക ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളെന്ന് ലാൻഡ് ബോർഡ് വ്യക്തമാക്കുന്നുണ്ട്.
English Summary: Verdict to attach PV Anvar's 6.2 acres