പത്തനംതിട്ട ∙ മാതാവിനെ തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻപീടികയിലെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന വെട്ടിപ്രം സ്വദേശി ഓമന ജോസഫിനെയാണു മകൻ ജുബിൻ (40) കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാവിലെ 8ന് ആയിരുന്നു സംഭവം. പത്തനംതിട്ട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജുബിൻ മാതാപിതാക്കളുടെ അടുത്ത് എത്തുന്ന നേരങ്ങളിലെല്ലാം വഴക്ക് പതിവായിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഫ്ലാറ്റിലേക്ക് എത്തിയ ഇയാൾ ആ സമയം മുതൽ മാതാപിതാക്കളുമായി ബഹളം വയ്ക്കുകയും കയ്യേറ്റം ചെയ്യാൻ ഒരുങ്ങുകയുമായിരുന്നു. 

ADVERTISEMENT

മദ്യപിച്ചുള്ള മകന്റെ പീഡനം ദുരിതമായപ്പോൾ പിതാവ് ആന്റണി ജോസഫ് പരാതി നൽകാൻ ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇതറിഞ്ഞ മകൻ മദ്യലഹരിയിൽ മാതാവ് കിടക്കുന്ന കട്ടിലിന് തീയിട്ടു. തീ ആളിപ്പടർന്നതോടെ അടുത്ത മുറിയിലേക്കു മാറിയ ഓമന തീ കെടുത്താൻ ശ്രമിച്ച‌െങ്കിലും ആളിപ്പടർന്ന് തുണികളിലും ഫർണിച്ചറിലേക്കുമായി പടർന്നു. ഇതിനിടെ ഇവരുടെ തലമുടി കുറച്ചു കത്തുകയും ശരീരത്തിൽ നിസ്സാര പൊള്ളൽ ഏൽക്കുകയും ചെയ്തു.

അഗ്നിരക്ഷാസേന ജനൽ ചില്ലുകൾ തകർത്താണ് തീ കെടുത്തിയത്. തീയിട്ട ശേഷം വാതിൽ അടച്ച് പുറത്തിറങ്ങിയ ജുബിൻ തയ്യൽക്കാരനായ പിതാവിന്റെ കത്രിക കൈക്കലാക്കി. ആരും ഫ്ലാറ്റിലേക്കു കടന്നു മാതാവിനെ രക്ഷപ്പെടുത്താതിരിക്കാൻ പ്രവേശന കവാടത്തിന്റെ ഭാഗത്ത് കത്രികയുമായി നിലയുറപ്പിച്ചുവെന്നു ‍‍ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ പിടികൂടി. മറ്റു 3 കുടുംബങ്ങൾ കൂടി താമസിക്കുന്ന ഇവിടെ ആ മുറികളിൽ എല്ലാം പുക നിറഞ്ഞ് അവർക്കും ശ്വാസതടസ്സം നേരിട്ടു. ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്ന ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്.

ADVERTISEMENT

English Summary: Youth who tried to set his mother on fire arrested