തിരുവനന്തപുരം∙ ടെൻഡറുകളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു (എംഎസ്എംഇ) പോലും പരിധിവച്ച്, പദ്ധതികളിൽനിന്നു മാറ്റി നിർത്തിയ സർക്കാരാണ് 4000 കോടിയിലധികം രൂപയുടെ ആസ്തിയുള്ള ഊരാളുങ്കൽ സൊസൈറ്റിക്കു പരിധിയില്ലാതെ ടെൻഡർ നൽകുന്നത്. സർക്കാർ പദ്ധതികളുടെ ടെൻഡറിൽ എംഎസ്എംഇകൾക്കു പ്രവൃത്തിപരിചയം, വിറ്റുവരവ് നിബന്ധനകളിൽ ഇളവു നൽകണമെന്നാണു കേന്ദ്രനിർദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ടെൻഡറുകളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു (എംഎസ്എംഇ) പോലും പരിധിവച്ച്, പദ്ധതികളിൽനിന്നു മാറ്റി നിർത്തിയ സർക്കാരാണ് 4000 കോടിയിലധികം രൂപയുടെ ആസ്തിയുള്ള ഊരാളുങ്കൽ സൊസൈറ്റിക്കു പരിധിയില്ലാതെ ടെൻഡർ നൽകുന്നത്. സർക്കാർ പദ്ധതികളുടെ ടെൻഡറിൽ എംഎസ്എംഇകൾക്കു പ്രവൃത്തിപരിചയം, വിറ്റുവരവ് നിബന്ധനകളിൽ ഇളവു നൽകണമെന്നാണു കേന്ദ്രനിർദേശം. എന്നാൽ, മൂന്നു കോടി രൂപയിൽ കുറവുള്ള പദ്ധതികളിൽ മാത്രം മതി എംഎസ്എംഇകൾക്ക് ഇളവെന്നാണു സംസ്ഥാനത്തിന്റെ തീരുമാനം. 

ഈയിടെ കെ ഫോൺ എംഎസ്പി ലൈസൻസിൽ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് എംഎസ്എംഇയാണ് ഒന്നാമതെത്തിയത്. എന്നാൽ ഇതിനെതിരെ രണ്ടാം സ്ഥാനക്കാരായ റെയിൽടെൽ പരാതി നൽകിയപ്പോൾ, ആദ്യ ടെൻഡർ റദ്ദാക്കി റീ ടെൻഡർ വിളിച്ചു. രണ്ടാമത്തെ ടെൻഡർ റെയിൽടെലിനു ലഭിക്കുകയും ചെയ്തു. എംഎസ്എംഇകളെ ഇങ്ങനെ മാറ്റിനിർത്തുന്ന സർക്കാർ, എത്രവലിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും ഊരാളുങ്കലിന് ടെൻഡറിൽ സാമ്പത്തിക മുൻഗണന നൽകുകയാണ്. 

ADVERTISEMENT

നാഷനൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ (എൻസിഡിസി) നൽകുന്ന വായ്പയുടെ തിരിച്ചടവു കാലത്തേക്കു മാത്രമുള്ള താൽക്കാലിക ഓഹരിയാണ് ഊരാളുങ്കലിൽ സർക്കാരിനുള്ളതെന്നാണു വാദം. എന്നാൽ 25 വർഷത്തിലധികമായി സർക്കാർ ഓഹരി ഇവിടെയുണ്ടെന്നതാണു വസ്തുത. ഒരു പദ്ധതിക്കായി സംസ്ഥാന സർക്കാർ വഴി എൻസിഡിസി നൽകുന്ന വായ്പ 10 വർഷംകൊണ്ടാണു പലിശ സഹിതം തിരിച്ചടയ്ക്കേണ്ടത്. ഇതു തിരിച്ചടച്ചാലും, പദ്ധതികൾക്കു തുടർച്ചയായി എൻസിഡിസിയുടെയും നബാഡിന്റെയുമെല്ലാം ധനസഹായം ലഭിക്കുന്നതിനാൽ എല്ലാക്കാലത്തും ഊരാളുങ്കലിൽ സർക്കാർ ഓഹരി നിലനിൽക്കും. 

വരുമാനം 1430 കോടി, ലാഭം 4 കോടി മാത്രം!

ADVERTISEMENT

ഊരാളുങ്കൽ സൊസൈറ്റി 2021–22ൽ 1430 കോടി രൂപ വരുമാനമുണ്ടാക്കിയപ്പോൾ ലാഭമായി കാണിച്ചിരിക്കുന്നതു 4.08 കോടി രൂപ മാത്രം! 2020–21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 316 കോടി രൂപയുടെ അധിക വരുമാനമാണു 2021–22ൽ സൊസൈറ്റി നേടിയത്. എന്നാൽ ലാഭം 20–21ൽ 2.10 കോടിയും 2021–22ൽ 4.08 കോടിയും മാത്രം. വരുമാനത്തിലെ ബാക്കി തുക മുഴുവൻ വിവിധ ചെലവുകൾ, പലിശ, ശമ്പളം ഇനത്തിലാണെന്നാണു കമ്പനിയുടെ ബാലൻസ് ഷീറ്റ് വ്യക്തമാക്കുന്നത്. 

2022 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം കമ്പനിക്ക് 4299 കോടി രൂപയുടെ ആസ്തിയുണ്ട്. മുൻ വർഷത്തെക്കാൾ 100 കോടി രൂപ വർധന. ആകെ ആസ്തിയിൽ 1472 കോടി രൂപ സ്ഥിരനിക്ഷേപമാണ്.

ADVERTISEMENT

English Summary: Kerala government special consideration for Uralungal society