പറവൂർ (കൊച്ചി) ∙ നിയന്ത്രണം വിട്ട കാർ പുഴയിലേക്കു മറിഞ്ഞ് 2 യുവഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷൽറ്റി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിൽ വീട്ടിൽ ഡോ. അദ്വൈത് (27) എന്നിവരാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാത്രി 12.30നു ഗോതുരുത്ത് കടൽവാതുരുത്തിൽ പെരിയാറിന്റെ കൈവഴിയിലേക്കാണ് 5 പേർ സഞ്ചരിച്ച കാർ മറി‍ഞ്ഞത്. ഡോ. അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിനു ശേഷം എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. എറിയാട് സ്വദേശി ഡോ. ഖാസിക്, മെയിൽ നഴ്സ് കോട്ടയം സ്വദേശി ജിസ്മോൻ, അജ്മലിന്റെയും അദ്വൈതിന്റെയും സുഹൃത്തും പാലക്കാട് കരുണ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥിനിയുമായ കോഴിക്കോട് സ്വദേശി തമന്ന എന്നിവരാണു രക്ഷപ്പെട്ടത്. 

ADVERTISEMENT

റിട്ട. പ്രധാനാധ്യാപകൻ ജി. മംഗളഭാനുവിന്റെയും വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന എസ്. സുപ്രിയയുടെയും ഏക മകനാണ് ഡോ. അദ്വൈത്. പാപ്പിനിവട്ടം സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഒഫൂറിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹഫ്സയുടെയും മകനാണു ഡോ. അജ്മൽ. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ വഴിതെറ്റി കടൽവാതുരുത്തു കടവിലേക്കുള്ള റോഡിലേക്ക് ഇവർ കയറുകയായിരുന്നു. റോഡ് അവസാനിക്കുന്നിടത്തു പുഴയാണെന്നു മനസ്സിലാകാതിരുന്നതാകാം അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം. 

കാർ നല്ല വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. അപകടസ്ഥലത്തിനു സമീപം താമസിക്കുന്ന 4 പേരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. അപകടം നടന്നയുടൻ, കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന 3 പേരെ ഇവർ രക്ഷപ്പെടുത്തി. മുന്നിലുണ്ടായിരുന്ന അജ്മലും അദ്വൈതും കാറിന്റെ വാതിൽ തുറന്നു പുറത്തെത്തിയെങ്കിലും ഒഴുക്കിൽപ്പെട്ടു പുഴയുടെ മധ്യത്തേക്കു നീങ്ങി മുങ്ങിത്താണു. മരിച്ച ഡോക്ടർമാരുടെ മൃതദേഹങ്ങൾ ഇവർ ജോലി ചെയ്തിരുന്ന ക്രാഫ്റ്റ് ആശുപത്രിയിലേക്കാണ് എത്തിച്ചത്. രക്ഷപ്പെട്ടവർക്കും ഇവിടെയെത്തിച്ചു ചികിത്സ നൽകി. 

ADVERTISEMENT

അജ്മലിന്റെ കബറടക്കം ഇന്നലെ വൈകിട്ട് മതിലകം ജുമാമസ്ജിദിൽ നടന്നു. സഹോദരങ്ങൾ: ഡോ. അജ്മി, അൽഫാസ്. അദ്വൈതിന്റെ സംസ്കാരം ഇന്ന് 11നു ചവറ അറയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള തറവാട്ടുവളപ്പിൽ നടക്കും.

English Summary: 2 doctors died after the car fell into the river