ശ്രീപത്മനാഭസ്വാമി ക്ഷേത്രം ബില്ലിൽ ഗവർണർ ഒപ്പുവച്ചു
തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സർക്കാർ നൽകുന്ന വാർഷിക തുക വർധിപ്പിക്കുന്ന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതു പ്രകാരം നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 58,500 രൂപയ്ക്കു പകരം 1,75,500 രൂപ ലഭിക്കും. ഈ തുകയിൽ ഓരോ 5 വർഷം കൂടുമ്പോഴും 25% വർധനയുണ്ടാകും.

ഭൂപരിഷ്കരണ നിയമത്തെത്തുടർന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥലം വർഷാശനവ്യവസ്ഥ പ്രകാരം (ഓരോ വർഷവും നിശ്ചിത തുക നൽകാമെന്ന കരാർ) ഏറ്റെടുത്തിരുന്നു. ഇതു പ്രകാരം നൽകിക്കൊണ്ടിരുന്ന 58,500 രൂപ 2017 മുതൽ നൽകിയിരുന്നില്ല. തുടർന്ന് ഈ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബിൽ കൊണ്ടുവന്നത്. ക്ഷീരകർഷക ക്ഷേമനിധി ബിൽ കൂടി ഇതോടൊപ്പം ഗവർണർ അംഗീകരിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഒപ്പുവച്ചിട്ടില്ല. ഇന്നു ഡൽഹിയിൽ നിന്ന് എത്തിയ ശേഷം മറ്റു ബില്ലുകൾ പരിശോധിക്കും.
English Summary: Governor Arif Mohammad Khan signed Sree Padmanabha Swamy temple bill