തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലസ്ഥാനത്തു പൊതുദർശനത്തിനു വയ്ക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അട്ടിമറിച്ചതു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കോടിയേരിയെക്കാൾ പ്രാധാന്യം പിണറായി തന്റെ വിദേശപര്യടനത്തിനു നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലസ്ഥാനത്തു പൊതുദർശനത്തിനു വയ്ക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അട്ടിമറിച്ചതു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കോടിയേരിയെക്കാൾ പ്രാധാന്യം പിണറായി തന്റെ വിദേശപര്യടനത്തിനു നൽകി. വൻകിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച പിണറായി നേരത്തേ നിശ്ചയിച്ചിരുന്നതിനാലാണു അതു മാറ്റിവയ്ക്കാൻ തയാറാകാതിരുന്നതെന്നു സുധാകരൻ ആരോപിച്ചു.

2022 ഒക്ടോബർ മൂന്നിനു കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ്, പിറ്റേന്നു പുലർച്ചെ തന്നെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്തു പൊതുദർശനവും തുടർന്നു കണ്ണൂരിലേക്കു വിലാപയാത്രയും നടത്തിയാൽ സംസ്കാരം വൈകുകയും പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാവുകയും ചെയ്യുമായിരുന്നു - സുധാകരൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

തലസ്ഥാനത്തു ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കണമെന്നു കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനിയാണു കോടിയേരിയുടെ ഒന്നാം ചരമവാർഷികവേളയിൽ വെളിപ്പെടുത്തിയത്. ചെന്നൈയിലെ ആശുപത്രിയിൽ വച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോടു കോടിയേരിയുടെ മക്കളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഭൗതികശരീരവുമായി ദീർഘയാത്ര ഒഴിവാക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണു നേരെ കണ്ണൂർക്കു കൊണ്ടുപോയതെന്ന പാർട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്. – സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran on Kodiyeri Balakrishnan's funeral raw