കോഴിക്കോട്/ കോട്ടയം ∙ മുസ്‌ലിം പെൺകുട്ടികൾ തലയിൽ തട്ടമിടുന്നതിനെക്കുറിച്ചു സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാറിന്റെ പരാമർശം വിവാദത്തിൽ. മലപ്പുറത്തെ പെൺകുട്ടികൾ കമ്യൂണിസ്റ്റ് സ്വാധീനത്തിൽ തട്ടം ഉപേക്ഷിക്കുകയാണെന്ന പരാമർശമാണു വിവാദമായത്. മുസ്‍ലിം പെൺകുട്ടികളുടെ തലയിൽ നിന്നു തട്ടം ഒഴിവാക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്നു മുസ്‍ലിം ലീഗും മതസംഘടനകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്/ കോട്ടയം ∙ മുസ്‌ലിം പെൺകുട്ടികൾ തലയിൽ തട്ടമിടുന്നതിനെക്കുറിച്ചു സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാറിന്റെ പരാമർശം വിവാദത്തിൽ. മലപ്പുറത്തെ പെൺകുട്ടികൾ കമ്യൂണിസ്റ്റ് സ്വാധീനത്തിൽ തട്ടം ഉപേക്ഷിക്കുകയാണെന്ന പരാമർശമാണു വിവാദമായത്.

മുസ്‍ലിം പെൺകുട്ടികളുടെ തലയിൽ നിന്നു തട്ടം ഒഴിവാക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്നു മുസ്‍ലിം ലീഗും മതസംഘടനകളും പണ്ഡിതരും രൂക്ഷവിമർശനം ഉന്നയിച്ചതോടെ, അനിൽ കുമാറിന്റെ പരാമർശത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തള്ളി. 

ADVERTISEMENT

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു തിരുവനന്തപുരത്ത് യുക്തിവാദ സംഘടന എസ്സൻസ് ഗ്ലോബൽ നടത്തിയ സെമിനാറിലായിരുന്നു അനിൽ കുമാറിന്റെ വിവാദ പരാമർശം. ‘മലപ്പുറത്തു വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ‌... തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി വന്ന വിദ്യാഭ്യാസം കൊണ്ടാണ്’ എന്ന പരാമർശമാണു പ്രതിഷേധത്തിനിടയാക്കിയത്. 

വിവാദമായതോടെ, സെമിനാറിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നുവെന്നും അര മണിക്കൂർ പ്രസംഗത്തിലെ അര വരിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും അനിൽ കുമാർ ആദ്യം വിശദീകരിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനെ തുടർന്നു പാർ‌ട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണു തന്റെ നിലപാടെന്നു ഫെയ്സ്ബുക് പോസ്റ്റിലൂടെ തിരുത്തി. 

ADVERTISEMENT

അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്നും അതു വേണ്ടിയിരുന്നില്ലെന്നുമാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞത്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്, അവകാശമാണ്. ‌അതിലേക്കു കടന്നുകയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നേരത്തേ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ‘ചികിത്സാ വിവാദം’ അനിൽ കുമാർ ഉയർത്തിയതും പാർട്ടി സെക്രട്ടറി ഇടപെട്ട് തിരുത്തിയിരുന്നു. 

‘തട്ടം’ വിവാദത്തിൽ എ.എം.ആരിഫ് എംപിയും ഇടതുസഹയാത്രികൻ കെ.ടി.ജലീൽ എംഎൽഎയും അനിൽ കുമാറിനെ തള്ളി രംഗത്തു വന്നു. അനിൽ കുമാറിന് അബദ്ധം പറ്റിയതാകാമെന്നും അതിനെ പാർട്ടിയുടെ അഭിപ്രായമായി വ്യാഖ്യാനിക്കുന്നതു ശരിയല്ലെന്നും ആരിഫ് പറഞ്ഞു. അനിൽ കുമാർ പറഞ്ഞതു തെറ്റാണെന്നും മതപരമായ കാര്യങ്ങൾ അദ്ദേഹം കുറേക്കൂടി പഠിക്കേണ്ടിയിരുന്നുവെന്നും ആരിഫ് പറഞ്ഞു.  ഹിജാബ് ധരിച്ചു പ്രസംഗിക്കുന്ന മകളുടെ ചിത്രം പങ്കുവച്ചാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്നങ്ങളിൽ ശരിയായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുതെന്നും കെ.ടി.ജലീൽ പറഞ്ഞു. 

ADVERTISEMENT

സിപിഎം മതവിരുദ്ധമായെന്നു ലീഗ്; മുസ്‌ലിം വിരുദ്ധമെന്നു സമസ്ത

കോഴിക്കോട് ∙ മുസ്‍ലിം പെൺകുട്ടികളുടെ തട്ടത്തെക്കുറിച്ചു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽ കുമാറിന്റെ പ്രസംഗത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗും സമസ്ത ഉൾപ്പെടെയുള്ള സംഘടനകളും. മലപ്പുറത്തെ മുസ്‍ലിം പെൺകുട്ടികളുടെ തലയിൽനിന്ന് തട്ടം ഒഴിവാക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.

രാഷ്ട്രീയ ചിന്തകൾക്കപ്പുറം, കുടിലമായ മുസ്‌ലിംവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘപരിവാറിനോടു കിടപിടിക്കുന്നതാണു കമ്യൂണിസമെന്നു സമസ്ത മുശാവറ അംഗം ഡോ.ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. അനിൽ കുമാറിന്റെ പ്രസംഗം തികഞ്ഞ വർഗീയതയും മുസ്‍ലിം വിരുദ്ധ പരാമർശവുമാണെന്ന് ഇസ്‍ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ നേതൃത്വത്തിൽ ക്യാംപസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

∙ ‘മതവിശ്വാസങ്ങളിലുള്ള നഗ്‌നമായ കയ്യേറ്റമാണു തട്ടം പരാമർശത്തിലൂടെ സിപിഎം നടത്തിയത്. വിശ്വാസകാര്യങ്ങളിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാടുകൾ പാലും തേനുംപോലെ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിത്.’ – കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

∙ ‘മുസ്‍ലിം സ്ത്രീകൾ തട്ടമിടുന്നതിനെതിരെ സിപിഎം നേതാവിന്റെ പ്രസ്താവന ബോധപൂർവമാണ്. ബിജെപിയെ കേരളത്തിൽ സജീവമാക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം.’ – രമേശ് ചെന്നിത്തല

English Summary: Muslim League, religious organizations and Islamic scholars against CPM in veil issue