കൊച്ചി∙ മുൻകേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്യണമെന്ന ലക്ഷദ്വീപ് എംപിയും രണ്ടാം പ്രതിയുമായ മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ, ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാൻ അയോഗ്യനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുൻകേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്യണമെന്ന ലക്ഷദ്വീപ് എംപിയും രണ്ടാം പ്രതിയുമായ മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ, ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാൻ അയോഗ്യനായി. മുഹമ്മദ് ഫൈസലിന്റെ ക്രിമിനൽ പ്രവൃത്തികൾക്കു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിലയിരുത്തിയാണു ഹൈക്കോടതി ഉത്തരവ്.

എന്നാൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ ഒന്നു മുതൽ 4 പ്രതികളെ 10 വർഷം കഠിനതടവിനു കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചത് അപ്പീൽ തീർപ്പാക്കുന്നതു വരെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. പ്രതികൾ നൽകിയ അപ്പീലിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.

ADVERTISEMENT

കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടും ക്രിമിനൽ പശ്ചാത്തലമുള്ളവരെ എംപി, എംഎൽഎ തുടങ്ങിയ സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നു കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇത് കാരണമാകും. ഹർജിക്കാരൻ മൂന്നു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്– കോടതി ചൂണ്ടിക്കാട്ടി.

പരുക്കുകൾ ഗുരുതരമല്ലെന്നും കുറ്റക്കാരായി കണ്ടെത്തിയത് നിലനിൽക്കുന്നതല്ല എന്നുമാണു ഹർജിക്കാർ അറിയിച്ചത്. എന്നാൽ വേണ്ട മെഡിക്കൽ ശ്രദ്ധ നൽകിയില്ലായിരുന്നെങ്കിൽ പരുക്കുകൾ മരണകാരണം ആകുമായിരുന്നു എന്നാണു സാക്ഷിയായ ഡോക്ടർ വ്യക്തമാക്കിയത് എന്നു കോടതി പറഞ്ഞു.

ADVERTISEMENT

2009 ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണു സാലിഹിനു നേരെ ആക്രമണമുണ്ടായത്. ഒന്നു മുതൽ നാലുവരെ പ്രതികളായ സയിദ് മുഹമ്മദ് നൂറുൽ അമീർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവർക്കാണ് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. അഞ്ചാം പ്രതി വിചാരണയ്ക്കിടെ മരിച്ചു.

വിചാരണക്കോടതി വിധിക്കെതിരെ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾ നൽകിയ അപ്പീലിൽ ജനുവരിയിൽ ഹൈക്കോടതി ശിക്ഷ സസ്പെൻഡ് ചെയ്തു. കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും ജയിക്കുന്ന ആൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തിയാണു വിചാരണക്കോടതി വിധി സസ്പെൻഡ് ചെയ്തത്.