തിരുവനന്തപുരം∙ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ബിജെപി സഖ്യത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാനാകുമെന്ന കാര്യത്തിൽ ജനതാദൾ– എസ് (ജെഡിഎസ്) സംസ്ഥാന ഘടകത്തിൽ കടുത്ത ഭിന്നത. പുതിയ പാർട്ടിയോ ദേശീയതലത്തിൽ മറ്റൊരു കക്ഷിയുമായി ലയനമോ ആണു പോംവഴി എന്ന അഭിപ്രായം ഇന്നലെ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഉയർന്നെങ്കിലും അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും അടക്കമുളള ഒരു വിഭാഗം നേതാക്കൾ അതിനോടു യോജിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നത തുടരുന്ന സാഹചര്യത്തിൽ സ്വതന്ത്ര പാർട്ടി എന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കാനായി നാലംഗ സമിതിയെ നിയോഗിച്ചു. മുതിർന്ന നേതാക്കളും ദേശീയ ഭാരവാഹികളുമായ സി.കെ.നാണു, എ.നീലലോഹിതദാസ്, ജോസ് തെറ്റയിൽ, എം.സഫറുല്ല എന്നിവരാണ് ഈ സമിതിയിലുള്ളത്.

ADVERTISEMENT

പാർട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എൽഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു. എൽഡിഎഫിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന മാത്യു ടി.തോമസിനെയും കൃഷ്ണൻകുട്ടിയെയും ഇതിനായി ചുമതലപ്പെടുത്തി. ബിജെപി സഖ്യത്തിലുള്ള പാർട്ടി കേരളത്തിൽ എൽഡിഎഫിൽ തുടരുന്നതു പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട് സിപിഎം ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കരുതെന്ന് അഭ്യർഥിക്കും. തുടർ നടപടികളെടുക്കാൻ സിപിഎമ്മിനോട് സാവകാശം തേടും.

കർണാടകയിൽ ബിജെപി സഖ്യത്തിന് ഗൗഡ തീരുമാനിച്ചെങ്കിലും അതു ദേശീയ തലത്തിൽ പാർട്ടി എടുത്ത രാഷ്ട്രീയ സഖ്യ തീരുമാനം അല്ലെന്നാണ് മാത്യു ടി.തോമസും കൃഷ്ണൻകുട്ടിയും അടക്കമുള്ള നേതാക്കളുടെ നിലപാട്. അതു കർണാടകയ്ക്കു മാത്രം ബാധകമായതാണ്. അതുകൊണ്ടാണ് കേരള ഘടകം വേണമെങ്കിൽ ദേശീയ നേതൃത്വം ഏറ്റെടുത്തു കൊള്ളാൻ ഗൗഡ തന്നെ അഭിപ്രായപ്പെട്ടത്. കർണാടകയിലെ ബിജെപി സഖ്യത്തിനെ എതിർത്തു കൊണ്ടു തന്നെ കേരളത്തിൽ മതനിരപേക്ഷ ചേരിയിൽ നിൽക്കാമെന്നാണ് ഇക്കൂട്ടരുടെ വാദം.

ADVERTISEMENT

എന്നാൽ ഇതു രാഷ്ട്രീയമായി നിലനിൽക്കില്ലെന്ന മറുവാദവും കനത്തു. പാർട്ടിയുടെ ദേശീയ അധ്യക്ഷനായ ഗൗഡ ബിജെപി സഖ്യത്തിനു തീരുമാനിച്ചതോടെ ജെഡിഎസ് എൻഡിഎയുടെ സഖ്യകക്ഷിയായെന്ന പ്രചാരണമാണ് എതിരാളികൾ അഴിച്ചുവിടുന്നത്. അതിനെ അതിജീവിച്ചു കൊണ്ട് എൽഡിഎഫിൽ എങ്ങനെ തുടരാൻകഴിയുമെന്ന് ആലോചിക്കണം. ഗൗഡാബന്ധം എത്രയും വേഗം ഉപേക്ഷിക്കുകയാണ് അതിനുള്ള മാർഗമെന്നാണ് ആ വിഭാഗത്തിന്റെ ഉറച്ച നിലപാട്.

ആർജെഡി– എൽജെഡി  ലയനം ഇന്ന്

ADVERTISEMENT

കോഴിക്കോട്∙ ആർജെഡി–എൽജെഡി ലയന സമ്മേളനം ഇന്ന്. വൈകിട്ടു 4ന് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സമ്മേളനം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിൽ ജനതാദൾ എസുമായി ചേർന്നു പ്രവർത്തിക്കാനുള്ള ചർച്ചകൾക്കു മങ്ങലേറ്റതോടെയാണ് എൽജെഡി ആർജെഡി ലയന സാധ്യതകൾ പാർട്ടി ചർച്ച ചെയ്തുതുടങ്ങിയത്.

കേരളത്തിലെ ആർജെഡി പിരിച്ചുവിട്ടു

കോഴിക്കോട്∙ എൽജെഡി– ആർജെഡി ലയനം ഇന്നു നടക്കുന്ന പശ്ചാത്തലത്തിൽ ആർജെഡി കേരളഘടകം പിരിച്ചു വിട്ടതായി ആർജെഡി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി അറിയിച്ചു.

English Summary:

Division in Janata Dal-S (JDS) state unit on how to exit HD Deve Gowda's BJP alliance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT