‘അതിരു കടന്ന’ സ്നേഹം!
കടുത്തുരുത്തി ∙ സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച കാപ്പുന്തല സ്വദേശിയുടെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു. പഴുക്കാത്തറയിൽ ആൻസ് ജോർജിന്റെ (46) അവയവങ്ങളാണ് ഒട്ടേറെപ്പേർക്കു ജീവനേകുക. കാപ്പുന്തല പഴുക്കാത്തറയിൽ ടി.എ.ജോർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ്. സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ

കടുത്തുരുത്തി ∙ സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച കാപ്പുന്തല സ്വദേശിയുടെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു. പഴുക്കാത്തറയിൽ ആൻസ് ജോർജിന്റെ (46) അവയവങ്ങളാണ് ഒട്ടേറെപ്പേർക്കു ജീവനേകുക.
കാപ്പുന്തല പഴുക്കാത്തറയിൽ ടി.എ.ജോർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ്. സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ അൽഗാദ് എന്ന സ്ഥലത്തു വർക്‌ഷോപ് നടത്തി വരികയായിരുന്നു. 5–ാം തീയതി ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു കാൽവഴുതി വീണ് ഗുരുതരമായി പരുക്കേറ്റു. റിയാദിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെ 14നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് സഹോദരൻ ആൽബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആൻസിന്റെ ഭാര്യ സിന്ധുവിനെ വിളിച്ചു. സിന്ധുവിന്റെയും ആൻസിന്റെ മാതാപിതാക്കളുടെയും സമ്മതപത്രം ലഭിച്ചതോടെ ആശുപത്രി അധികൃതർ ആൻസിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാനായി നീക്കംചെയ്തു.
ആൻസിന്റെ മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു നാട്ടിലുള്ള സഹോദരൻ ജോയിസ് പറഞ്ഞു. ആൻസിന്റെ ഭാര്യ സിന്ധു മേട്ടുംപാറ ആശാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിനു,അൻസു (ഇരുവരും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ).