മനോരമയിൽ വിദ്യാരംഭം:16 കേന്ദ്രങ്ങൾ; ഗുരുസ്ഥാനത്ത് 69 പേർ
കേരളത്തിൽ മലയാള മനോരമയുടെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായി 16 കേന്ദ്രങ്ങളിൽ ഒക്ടോബർ 24ന് നടക്കുന്ന വിദ്യാരംഭത്തിന് ഇവർ ഗുരുക്കന്മാരായി എത്തുന്നു: ∙തിരുവനന്തപുരം: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,
കേരളത്തിൽ മലയാള മനോരമയുടെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായി 16 കേന്ദ്രങ്ങളിൽ ഒക്ടോബർ 24ന് നടക്കുന്ന വിദ്യാരംഭത്തിന് ഇവർ ഗുരുക്കന്മാരായി എത്തുന്നു: ∙തിരുവനന്തപുരം: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,
കേരളത്തിൽ മലയാള മനോരമയുടെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായി 16 കേന്ദ്രങ്ങളിൽ ഒക്ടോബർ 24ന് നടക്കുന്ന വിദ്യാരംഭത്തിന് ഇവർ ഗുരുക്കന്മാരായി എത്തുന്നു: ∙തിരുവനന്തപുരം: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,
കേരളത്തിൽ മലയാള മനോരമയുടെ 11 യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായി 16 കേന്ദ്രങ്ങളിൽ ഒക്ടോബർ 24ന് നടക്കുന്ന വിദ്യാരംഭത്തിന് ഇവർ ഗുരുക്കന്മാരായി എത്തുന്നു:
∙തിരുവനന്തപുരം: ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, സാഹിത്യകാരനും അധ്യാപകനുമായ ജോർജ് ഓണക്കൂർ, കലാസംഘാടകനും എഴുത്തുകാരനുമായ സൂര്യ കൃഷ്ണമൂർത്തി.
∙കൊല്ലം: താന്ത്രികാചാര്യൻ പ്രഫ. നീലമന വി.ആർ.നമ്പൂതിരി, ശാസ്ത്രകാരൻ ഡോ. എ.അജയഘോഷ്, ടികെഎം എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. പി.ഒ.ജെ.ലബ്ബ, നോവലിസ്റ്റ് എം.ഡി.രത്നമ്മ, കവി ചവറ കെ.എസ്.പിള്ള.
∙പത്തനംതിട്ട: മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്.രവികുമാർ, സംവിധായകൻ ബ്ലെസി, വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, വാസ്തുവിദ്യാ ഗുരുകുലം മുൻ ഡയറക്ടറും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ പി.എൻ.സുരേഷ്.
∙ആലപ്പുഴ: റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവിയും മുൻ ഡിജിപിയുമായ പി.കെ.ഹോർമിസ് തരകൻ, ആർക്കിടെക്ട് ജി.ശങ്കർ, സാംസ്കാരിക, സഹകരണ, ന്യൂനപക്ഷക്ഷേമ, പബ്ലിക് റിലേഷൻസ് സെക്രട്ടറി മിനി ആന്റണി, ആലപ്പുഴ മെഡിക്കൽ കോളജ് പ്രഫസർ ഡോ. ബി.പത്മകുമാർ, ചലച്ചിത്ര പിന്നണിഗായകൻ സുദീപ് കുമാർ.
∙കോട്ടയം: സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്, കേന്ദ്ര സർവകലാശാലയുടെയും എംജി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, ശാസ്ത്രജ്ഞനും എംജി സർവകലാശാല മുൻ വൈസ് ചാൻസലറും ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി (ട്രെസ്റ്റ്) റിസർച് പാർക്ക് ചെയർമാനുമായ ഡോ. സാബു തോമസ്, കവി റോസ് മേരി, എംജി സർവകലാശാല വൈസ് ചാൻസലറും പരിസ്ഥിതിശാസ്ത്രജ്ഞനുമായ ഡോ. സി.ടി.അരവിന്ദകുമാർ, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ജയിംസ് ജോസഫ്.
∙കൊച്ചി: നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി, നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നർകോട്ടിക്സ് (നാസൻ) ഡയറക്ടർ ജനറലും മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ. കെ.എൻ.രാഘവൻ, ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഐജി പി.വിജയൻ, ഭാഗവതാചാര്യൻ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം.
∙തൃശൂർ: ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മേളവിദഗ്ധൻ പെരുവനം കുട്ടൻ മാരാർ, കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജ, സാമൂഹികപ്രവർത്തകയും വനിത വുമൻ ഓഫ് ദി ഇയർ അവാർഡ് ജേതാവുമായ പ്രഫ. പി.ഭാനുമതി.
∙പാലക്കാട്: തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, നിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. കെ.ജി.രവീന്ദ്രൻ, ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ഡോ. സി.പി. ചിത്ര, കഥാകാരൻ ടി.കെ.ശങ്കരനാരായണൻ.
∙മലപ്പുറം: മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ.സുഷമ, കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യൻ ആൻഡ് ട്രസ്റ്റി ഡോ. കെ.മുരളീധരൻ, കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ പഠനവകുപ്പ് മുൻ മേധാവി ഡോ. ഇ.കെ.ഗോവിന്ദവർമ രാജ, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം ഊഴം മേൽശാന്തി അരീക്കര ശ്രീഹരി ഗിരീഷ് നമ്പൂതിരി.
∙കോഴിക്കോട്: കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ, ഐഎസ്ആർഒ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഇ.കെ.കുട്ടി, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എസ്‌സിഇആർടി മുൻ ഡയറക്ടറുമായ ജെ.പ്രസാദ്, കോർപറേഷൻ മേയർ ബീനാ ഫിലിപ്, കഥാകാരൻ എൻ.പി.ഹാഫിസ് മുഹമ്മദ്.
∙കണ്ണൂർ: സാഹിത്യകാരന്മാരായ ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്‌ണൻ.
∙ദുബായ്: ചലച്ചിത്ര പിന്നണിഗായകൻ ജി.വേണുഗോപാൽ, കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കൊള്ളോൻ.
∙ന്യൂഡൽഹി: ഡപ്യൂട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റബേക്ക മത്തായി, ഡൽഹി ടെക്നിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ. എസ്.ഇന്ദു.
∙മുംബൈ: എഴുത്തുകാരനും തിരക്കഥാകൃത്തും കോളമിസ്റ്റുമായ ആനന്ദ് നീലകണ്ഠൻ, മഹാരാഷ്ട്ര ഭവനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി വൽസ നായർ സിങ്.
∙ചെന്നൈ: നടിയും നർത്തകിയുമായ പാർവതി ജയറാം, ചെന്നൈ സ്മാർട് സിറ്റി മാനേജിങ് ഡയറക്ടറും ചെന്നൈ കോർപറേഷൻ ജോയിന്റ് കമ്മിഷണറും എഴുത്തുകാരനുമായ ഡോ. ജി.എസ്.സമീരൻ.
∙ബെംഗളൂരു: ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിത നായർ, മുതിർന്ന മാധ്യമപ്രവർത്തകനും ഡെക്കാൻ ഹെറൾഡ് മുൻ അസോഷ്യേറ്റ് എഡിറ്ററുമായ എ.വി.എസ്.നമ്പൂതിരി.