വിഴിഞ്ഞത്തിനെതിരെ രാജ്യാന്തര ലോബി: മുഖ്യമന്ത്രി
വിഴിഞ്ഞം (തിരുവനന്തപുരം) ∙ രാജ്യത്തിനു തന്നെ അഭിമാനകരമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ചില രാജ്യാന്തര ലോബികൾ അവരുടെ താൽപര്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ നടത്തിയിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില വാണിജ്യ ലോബികൾക്കും ഇത്തരമൊരു തുറമുഖം ഇവിടെ യാഥാർഥ്യമാകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.
വിഴിഞ്ഞം (തിരുവനന്തപുരം) ∙ രാജ്യത്തിനു തന്നെ അഭിമാനകരമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ചില രാജ്യാന്തര ലോബികൾ അവരുടെ താൽപര്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ നടത്തിയിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില വാണിജ്യ ലോബികൾക്കും ഇത്തരമൊരു തുറമുഖം ഇവിടെ യാഥാർഥ്യമാകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.
വിഴിഞ്ഞം (തിരുവനന്തപുരം) ∙ രാജ്യത്തിനു തന്നെ അഭിമാനകരമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ചില രാജ്യാന്തര ലോബികൾ അവരുടെ താൽപര്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ നടത്തിയിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില വാണിജ്യ ലോബികൾക്കും ഇത്തരമൊരു തുറമുഖം ഇവിടെ യാഥാർഥ്യമാകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.
വിഴിഞ്ഞം (തിരുവനന്തപുരം) ∙ രാജ്യത്തിനു തന്നെ അഭിമാനകരമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ചില രാജ്യാന്തര ലോബികൾ അവരുടെ താൽപര്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ നടത്തിയിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില വാണിജ്യ ലോബികൾക്കും ഇത്തരമൊരു തുറമുഖം ഇവിടെ യാഥാർഥ്യമാകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. അവരും പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയൊക്കെ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞുവെന്നും കേരളം ഇന്ത്യയ്ക്കു നൽകുന്ന മഹത്തായ സംഭാവനകളിൽ ഒന്നാണു വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ ചരക്കു കപ്പൽ ഔദ്യോഗികമായി ബെർത്തിൽ അടുപ്പിക്കുന്ന ചടങ്ങിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘ഈ ദിവസം വിഴിഞ്ഞത്തിനും കേരളത്തിനും രാജ്യത്തിനാകെയും അഭിമാന നിമിഷമാണ്. ലോകത്തെ രാജ്യാന്തര തുറമുഖങ്ങളുടെ പട്ടികയിൽ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുന്നത്. വിഴിഞ്ഞത്തിന്റെ സാധ്യതകൾ അതിദീർഘകാലം ഉപയോഗിക്കപ്പെടാതെയും മനസ്സിലാക്കപ്പെടാതെയും ഇരുന്നുവെന്നതു നിർഭാഗ്യകരമാണ്. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ല. എത്ര വലിയ പ്രതിസന്ധിയെയും ഐക്യത്തിലൂടെയും കൂട്ടായ്മയിലൂടെയും അതിജീവിക്കാം എന്നു നാം തെളിയിച്ചിട്ടുണ്ട്. അതാണു വിഴിഞ്ഞം തുറമുഖ പദ്ധതിയിലും കണ്ടത്. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും വിഴിഞ്ഞം തുറമുഖം വേഗം പൂർത്തീകരിക്കാൻ നമുക്കു കഴിഞ്ഞു. ലോകത്തു തന്നെ അപൂർവമാണ് ഇത്തരമൊരു തുറമുഖം’.
‘ഈ തുറമുഖം യാഥാർഥ്യമാകുന്നതിലൂടെ വരാൻ പോകുന്ന വികസനം ഭാവനകൾക്കപ്പുറമാണ്. അതിനുതകുന്ന സമീപനം നാം സ്വീകരിക്കണം. ഈ പദ്ധതിയുടെ തുടർച്ചയായാണ് നമ്മൾ ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചത്. അതോടൊപ്പം ധാരാളം പുതിയ പദ്ധതികൾ വരുമെന്നു കണക്കാക്കുന്നു. അതിലും അപ്പുറമാണ് ഈ പദ്ധതികളുടെ സാധ്യതകൾ. നാം ആഗ്രഹിക്കുന്ന വികസിത കേരളത്തിനായി കൂടുതൽ കരുത്തു നേടണം. എല്ലാ മേഖലയും ശക്തിപ്പെടണം. അതിനു വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ടു പോകണം. ഒത്തുപിടിച്ചാൽ അസാധ്യമായി ഒന്നുമില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന് 100 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അതുകൊണ്ട് അടിസ്ഥാന വർഗത്തോടുള്ള കരുതലിന്റെയും പ്രതിബദ്ധതയുടെയും കൂടി ദൃഷ്ടാന്തമായി ഈ തുറമുഖം മാറുകയാണ് ’– മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആലോചനയാണു മോദി സർക്കാരിന്റെ കാലത്തു യാഥാർഥ്യമാകുന്നത്
75 വർഷമായുള്ള കേരളത്തിന്റെ ആലോചനയാണു മോദി സർക്കാരിന്റെ കാലത്തു യാഥാർഥ്യമാകുന്നത്. മോദി സർക്കാരിന്റെ ഒന്നാം വർഷത്തിലാണു വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ജീവൻ വച്ചത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പൂർത്തീകരിക്കുന്നതും പുതിയവ ആരംഭിക്കുന്നതും മോദി സർക്കാരിന്റെ മുൻഗണനയാണ്. -കേന്ദ്രമന്ത്രി വി.മുരളീധരൻ
ഇരകൾ ഉണ്ടാകാത്ത വികസനമാണു വേണ്ടത്
പ്രദേശവാസികളെ ചേരിയിലേക്കും സിമന്റ് ഗോഡൗണിലേക്കും തള്ളിവിടുന്നതാകരുത് വികസനം. ഒരിടത്തു വികസനം വന്നാൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം കൂടി ഉയരണം. ഇരകൾ ഉണ്ടാകാത്ത വികസനമാണു വേണ്ടത്. ആ ദീർഘവീക്ഷണത്തോടെയാണു വിഴിഞ്ഞത്തെ പുനരധിവാസത്തിനായി ഉമ്മൻചാണ്ടി സർക്കാർ 475 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. -വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്
ലോകനിലവാരത്തിലുള്ള തുറമുഖമായി ഉയർത്തും
വിഴിഞ്ഞത്തെ ലോകനിലവാരത്തിലുള്ള തുറമുഖമായി ഉയർത്തും. പദ്ധതി പൂർത്തിയാകുമ്പോൾ ഹരിത തുറമുഖമായിക്കൂടി ഇതു മാറും. തുറമുഖം നിർമിക്കാൻ അവസരം നൽകിയതു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. കമ്പനിയുടെ ചെയർമാൻ ഗൗതം അദാനി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഹമ്മദാബാദിൽ തിരിച്ചെത്തിയപ്പോൾ പറഞ്ഞത്, പദ്ധതി നടപ്പാക്കുന്നതിൽ ഉമ്മൻചാണ്ടിക്കുള്ള ആവേശത്തെക്കുറിച്ചാണ്. ചുഴലിക്കാറ്റും കോവിഡും പ്രളയവുമെല്ലാം വലിയ വെല്ലുവിളി ഉയർത്തിയ ഘട്ടത്തിൽ വലിയ പിന്തുണയാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. -കരൺ അദാനി, അദാനി പോർട്സ് സിഇഒ
വ്യക്തിബന്ധങ്ങൾ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു
2014ൽ ടെൻഡർ വിളിച്ചപ്പോൾ രണ്ടു പേർ മാത്രമാണു ബിഡിനുള്ള രേഖകൾ വാങ്ങിയിരുന്നത്. ഇതോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശങ്കയിലായി. വ്യക്തിബന്ധങ്ങൾ ഉപയോഗിക്കണമെന്ന് എന്നോട് അഭ്യർഥിച്ചു. ന്യൂയോർക്കിലേക്കുള്ള ഒരു വിമാനയാത്രയിൽ ഗൗതം അദാനിയോടു വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മേന്മകൾ വിവരിച്ചു. അദ്ദേഹം പദ്ധതിക്കായി ബിഡ് ചെയ്യാൻ ഇതും ഒരു കാരണമായി.- ശശി തരൂർ എംപി
ലത്തീൻ അതിരൂപത വിട്ടുനിന്നു;സാന്നിധ്യമായി ഇടവക
തിരുവനന്തപുരം ∙ ലത്തീൻ അതിരൂപതാ നേതൃത്വം വിട്ടുനിന്ന കപ്പൽ സ്വീകരണച്ചടങ്ങിൽ വിഴിഞ്ഞം ഇടവക സജീവ സാന്നിധ്യമറിയിച്ചു. വിഴിഞ്ഞം ഇടവക വികാരി മോൺ. ടി.നിക്കോളാസിനു സ്വീകരണ സമ്മേളനത്തിന്റെ വേദിയിൽ സർക്കാർ ഇരിപ്പിടവുമൊരുക്കി. കരിദിനാചരണം നടത്താൻ ആലോചിച്ച വിഴിഞ്ഞം ഇടവക നേതൃത്വത്തെ സമ്മേളനവേദിയിൽ എത്തിച്ചതു സർക്കാരിനു നേട്ടമായെങ്കിലും, രൂപതാ നേതൃത്വം ഇടഞ്ഞുതന്നെ നിൽക്കുകയാണ്.
ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, ആർച്ച് ബിഷപ് (ഇമെരിറ്റസ്) ഡോ.എം.സൂസപാക്യം എന്നിവരെ സർക്കാർ നേരിട്ടു ക്ഷണിക്കുകയും പരിപാടിയിൽ വിശിഷ്ടാതിഥികളായി പേരുൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികൾക്കു നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കാത്തതിൽ രൂക്ഷമായ വിമർശനമഴിച്ചുവിട്ട രൂപതാ നേതൃത്വം ചടങ്ങിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.