205 എഎംവിഐമാരുടെ ക്രമവിരുദ്ധ സ്ഥലംമാറ്റം ട്രൈബ്യൂണൽ റദ്ദാക്കി
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിലെ 205 അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ (എഎംവിഐ) ക്രമവിരുദ്ധ സ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. ഈ വർഷം ഇനി പൊതു സ്ഥലംമാറ്റം നടപ്പാക്കുന്നതിൽ അർഥമില്ല. അഥവാ നടപ്പാക്കാനാണു തീരുമാനമെങ്കിൽ 2023ലെ കരട് സ്ഥലംമാറ്റ പട്ടികയനുസരിച്ചു സ്പാർക്ക് പോർട്ടൽ വഴി 6 ആഴ്ചയ്ക്കകം അവ പരിശോധിച്ച് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കണം. അല്ലെങ്കിൽ ഈ വർഷത്തെ പൊതു സ്ഥലംമാറ്റത്തിനു പകരം 2024ലെ പൊതു സ്ഥലംമാറ്റം അടുത്ത ഏപ്രിൽ 30ന് അകം നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കു വിരുദ്ധമായാണു സ്ഥലംമാറ്റം നടപ്പാക്കിയത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കു പ്രതിമാസ ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം നടപ്പാക്കുന്നതും അശാസ്ത്രീയവും യാഥാർഥ്യ ബോധമില്ലാത്തതുമാണെന്ന് ഉത്തരവിൽ പറഞ്ഞു.
കരടു പട്ടികയ്ക്കു വിരുദ്ധമായാണു പൊതുസ്ഥലംമാറ്റം നടത്തിയത്. കരടു പട്ടിക പുറപ്പെടുവിച്ച ശേഷം സ്ഥലംമാറ്റത്തിനു പുതിയ മാനദണ്ഡം നിശ്ചയിച്ചതു ഗതാഗത കമ്മിഷണർക്കു പ്രത്യേക താൽപര്യമുള്ളവരെ സഹായിക്കാനാണെന്നു ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം ഉത്തരവിൽ കുറ്റപ്പെടുത്തി.
എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ 3 വർഷം പൂർത്തിയാക്കിയവർക്കു മാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 3 മുതൽ 5 വർഷം വരെ സ്ക്വാഡിൽ പൂർത്തിയാക്കിവരാണു മാറ്റത്തിനായി ഓൺലൈനായി അപേക്ഷിച്ചത് . എന്നാൽ അവസാന നിമിഷം, ഇവർ ഓരോരുത്തരും മാസം എത്ര പിഴ ഈടാക്കിയെന്ന വിചിത്രമായ നിബന്ധന ഉൾപ്പെടുത്തി പോർട്ടൽ ഒഴിവാക്കി സ്ഥലംമാറ്റ ഉത്തരവിറക്കുകയായിരുന്നു. ഇതാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.
സെപ്റ്റംബർ 27നാണു ക്രമവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവു ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ചത്. രണ്ടാഴ്ച മുൻപ് സ്ഥലംമാറ്റ ഉത്തരവു ട്രൈബ്യൂണൽ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ (എംവിഐ) സ്ഥലംമാറ്റവും ഇതേ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു നടപ്പാക്കിയതെന്നും അതിനാൽ അതും പരിശോധിക്കണമെന്നും വകുപ്പിലെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.