കോഴിക്കോട് ∙ കോവിഡ് കാലത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) നടത്തിയ ക്രമവിരുദ്ധ ഇടപാടുകളെക്കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ, നൽകിയ കരാർ റദ്ദാക്കി നടത്തിയ തട്ടിപ്പിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. 550 രൂപയ്ക്ക് പിപിഇ കിറ്റ് നൽകാമെന്നു സമ്മതിച്ച അനിത ടെക്സ്കോട്ട് എന്ന സ്ഥാപനത്തിൽ നിന്ന് 25,000 കിറ്റുകൾ വാങ്ങാമെന്ന് കെഎംഎസ്‌സിഎൽ സമ്മതിച്ചിരുന്നെങ്കിലും ഓർഡർ നൽകിയത് 15,000 കിറ്റുകൾക്കു മാത്രമാണ്. ഇതു തന്നെ 18 ദിവസം കഴിഞ്ഞു റദ്ദാക്കി. ഉയർന്ന വിലയ്ക്കു മറ്റു കമ്പനികൾക്ക് ഓർഡർ നൽകാൻ വേണ്ടിയായിരുന്നു ഇതെന്നു വ്യക്തം. സർക്കാർ നിശ്ചയിച്ച വിലയ്ക്കു തന്നെ വിപണിയിൽ കിറ്റ് ലഭ്യമായിരിക്കെയാണ് ഉയർന്ന വിലയ്ക്കു മുൻപരിചയമില്ലാത്ത കമ്പനികൾക്ക് ഓർഡർ നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോവിഡ് കാലത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) നടത്തിയ ക്രമവിരുദ്ധ ഇടപാടുകളെക്കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ, നൽകിയ കരാർ റദ്ദാക്കി നടത്തിയ തട്ടിപ്പിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. 

550 രൂപയ്ക്ക് പിപിഇ കിറ്റ് നൽകാമെന്നു സമ്മതിച്ച അനിത ടെക്സ്കോട്ട് എന്ന സ്ഥാപനത്തിൽ നിന്ന് 25,000 കിറ്റുകൾ വാങ്ങാമെന്ന് കെഎംഎസ്‌സിഎൽ സമ്മതിച്ചിരുന്നെങ്കിലും ഓർഡർ നൽകിയത് 15,000 കിറ്റുകൾക്കു മാത്രമാണ്. ഇതു തന്നെ 18 ദിവസം കഴിഞ്ഞു റദ്ദാക്കി. ഉയർന്ന വിലയ്ക്കു മറ്റു കമ്പനികൾക്ക് ഓർഡർ നൽകാൻ വേണ്ടിയായിരുന്നു ഇതെന്നു വ്യക്തം. സർക്കാർ നിശ്ചയിച്ച വിലയ്ക്കു തന്നെ വിപണിയിൽ കിറ്റ് ലഭ്യമായിരിക്കെയാണ് ഉയർന്ന വിലയ്ക്കു മുൻപരിചയമില്ലാത്ത കമ്പനികൾക്ക് ഓർഡർ നൽകിയത്.

ADVERTISEMENT

അടിയന്തര സാഹചര്യം ആയതിനാൽ 50% തുക മുൻകൂർ നൽകി അവശ്യ സാധനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, സാൻ ഫാർമയിൽനിന്ന് 15,000 പിപിഇ കിറ്റുകൾ വാങ്ങിയതു മുഴുവൻ തുകയായ 2.32 കോടി രൂപയും മുൻകൂർ നൽകിയിട്ടാണ്. ഇത് ചട്ടവിരുദ്ധമാണ്.ഗ്ലൗസിന്റെ ക്ഷാമം നേരിടാനാണ് അഗ്രത ഏവിയോൺ കമ്പനിക്ക് അടിയന്തര അനുമതി നൽകിയതെന്നാണു കെഎംഎസ്‌സിഎൽ വിശദീകരണം. എന്നാൽ, 9.90 രൂപയ്ക്ക് ഗ്ലൗസ് നൽകാമെന്നു ജേക്കബ് സയന്റിഫിക് എന്ന സ്ഥാപനം കെഎംഎസ്‌സിഎല്ലിനെ അറിയിച്ചിരുന്നു. 

പിന്നീട് കോർപറേഷന്റെ ക്വട്ടേഷനിൽ 6 വിതരണക്കാരും പങ്കെടുത്തു. വിപണിയിൽ ഗ്ലൗസ് ആവശ്യത്തിന് ലഭ്യമായിരുന്നു എന്നതിന്റെ തെളിവാണിത്. ഇതൊന്നും കണക്കിലെടുക്കാതെ അഗ്രതയ്ക്ക് ഉയർന്ന വിലയ്ക്ക് ഓർഡർ നൽകിയത് അംഗീകരിക്കാൻ സാധിക്കില്ല.