കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും 5.38 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. സ്വപ്‌നയുടെ പേരിലെ ഭൂമി, ബാങ്ക് നിക്ഷേപം, സന്തോഷ് ഈപ്പന്റെ വീട് എന്നിവയാണ് കണ്ടുകെട്ടിയത്. കേസിലെ മറ്റു പ്രതികളുടെ സ്വത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും 5.38 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. സ്വപ്‌നയുടെ പേരിലെ ഭൂമി, ബാങ്ക് നിക്ഷേപം, സന്തോഷ് ഈപ്പന്റെ വീട് എന്നിവയാണ് കണ്ടുകെട്ടിയത്. 

കേസിലെ മറ്റു പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കുമെന്നാണു സൂചന. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ കേസിൽ 9–ാം പ്രതിയാണ്. ഒന്നാം പ്രതിയും നിർമാണക്കരാർ കമ്പനിയായ യൂണിടാക് ബിൽഡേഴ്‌സ് എംഡിയുമാണ് സന്തോഷ് ഈപ്പൻ. ലൈഫ് മിഷൻ പദ്ധതിയിൽ തൃശൂർ വടക്കാഞ്ചേരിയിലെ പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടന റെഡ്ക്രസന്റ് വഴി ലഭിച്ച 7.75 കോടിയിൽ 3.80 കോടി രൂപ കോഴയായി നൽകിയെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. 

ADVERTISEMENT

ഇന്ത്യൻ രൂപ ഏതാനും ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് സ്വദേശിക്കു നൽകിയെന്നായിരുന്നു മൊഴി. 

നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു ഇത്.

English Summary:

E.D. Confiscated 5.38 Crores property of Swapna Suresh and Santhosh Eapan