ഷൊർണൂർ ∙ ‘ഇവിടെ വീടോ...?’– കെട്ടിടനിർമാണ അസംസ്കൃത വസ്തുവിന്റെ പരസ്യത്തിലെ സംഭാഷണ ശകലമാണിത്. പിതാവു പറയുന്നത് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കു ബലക്ഷയം സംഭവിക്കുന്ന കാര്യമാണ്. പക്ഷേ, പുത്രൻ പറയുന്നുണ്ട് ഇൗ അസംസ്കൃത വസ്തു മികച്ചതാണെന്ന്. അത്രയേയുള്ളൂ പരസ്യത്തിൽ. പക്ഷേ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ ‘ഇവിടെ വീടോ...?’– കെട്ടിടനിർമാണ അസംസ്കൃത വസ്തുവിന്റെ പരസ്യത്തിലെ സംഭാഷണ ശകലമാണിത്. പിതാവു പറയുന്നത് റെയിൽവേ ട്രാക്ക് കടന്നുപോകുന്ന സ്ഥലത്തു നിർമിക്കുന്ന വീടുകൾക്കു ബലക്ഷയം സംഭവിക്കുന്ന കാര്യമാണ്. പക്ഷേ, പുത്രൻ പറയുന്നുണ്ട് ഇൗ അസംസ്കൃത വസ്തു മികച്ചതാണെന്ന്. അത്രയേയുള്ളൂ പരസ്യത്തിൽ. പക്ഷേ, റെയിൽവേ ആവശ്യപ്പെട്ടതനുസരിച്ച്, ട്രെയിൻ കടന്നുപോകുന്ന വഴിയിലെ കെട്ടിടങ്ങൾക്കു ബലക്ഷയം സംഭവിക്കുമെന്ന ഭാഗം ഒഴിവാക്കിയാണ് ഇപ്പോൾ പരസ്യം. 

റെയിൽവേ മാറുകയാണ്. മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിരീക്ഷിച്ച് വിമർശനങ്ങൾക്ക് ആവശ്യമായ മറുപടി നൽകാൻ റെയിൽവേ ബോർഡ് തീരുമാനിച്ചുകഴിഞ്ഞു. ട്രെയിൻ വൈകുന്നതും യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങളും തിരക്കുമൊക്കെ സമൂഹമാധ്യമങ്ങളിലടക്കം വരുന്നതിന്റെ നിജസ്ഥിതി ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാണ് രാജ്യത്തെ എല്ലാ ഡിവിഷൻ കേന്ദ്രങ്ങളിലെയും പിആർഒമാർക്കു നൽകിയ നിർദേശം. 

ADVERTISEMENT

ഇനി മത്സരം വിമാനങ്ങളോടാണെന്നും റെയിൽവേ ഉറപ്പിക്കുന്നു. 2 പേർക്ക് ഇരിക്കാവുന്ന ക്യുബിക്കിൾ ഉൾപ്പെടെ ആധുനിക രീതിയിലേക്കു മാറുകയാണു ട്രെയിനുകൾ. അടുത്ത ഘട്ടം വന്ദേഭാരതിൽ ഇത്തരം ചെറിയ ക്യാബിനുകൾ വരും. സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ട്രെയിൻ യാത്രയിൽ കോൺഫറൻസുകൾ നടത്താനുള്ള സൗകര്യങ്ങളൊരുക്കും. ഇതിനു സൗജന്യ വൈഫൈ സംവിധാനവും ഉണ്ടാകും. ട്രെയിൻ കടന്നുപോകുന്ന വഴിയിലെ പരമ്പരാഗത ഭക്ഷണവും നക്ഷത്ര ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണവും മുൻകൂട്ടി അറിയിക്കുന്നതനുസരിച്ചു ലഭ്യമാക്കും. 

English Summary:

Indian Railway to monitor and respond to criticism including Social Media