തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ:അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം
ആലപ്പുഴ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, തീരദേശ റെയിൽപാതയിലെ കുമ്പളം– തുറവൂർ റീച്ച് പ്രതീക്ഷയുടെ ട്രാക്കിൽ. ഇവിടെ ഇരട്ടപ്പാതയാക്കുന്നതിനുള്ള സ്ഥലമെടുപ്പിന്റെ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം വരും. പുനരധിവാസ പാക്കേജ് അംഗീകാരത്തിനായി ലാൻഡ് റവന്യു കമ്മിഷണർക്കു കൈമാറി. ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ

ആലപ്പുഴ ∙ തീരദേശ റെയിൽപാതയിലെ കുമ്പളം– തുറവൂർ റീച്ച് ഇരട്ടപ്പാതയാക്കുന്നതിനുള്ള സ്ഥലമെടുപ്പിന്റെ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം വരും. പുനരധിവാസ പാക്കേജ് അംഗീകാരത്തിനായി ലാൻഡ് റവന്യു കമ്മിഷണർക്കു കൈമാറി.
ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെയും വിളകളുടെയും മറ്റും വിലനിർണയം പൂർത്തിയായിട്ടുണ്ടെന്നു സ്ഥലമെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ അറിയിച്ചു. സർവേ കഴിഞ്ഞു. സൂക്ഷ്മപരിശോധന 8 ന് മുൻപ് പൂർത്തിയാക്കണമെന്നു കലക്ടർ നിർദേശം നൽകി.
സ്ഥലം ഏറ്റെടുക്കാനുള്ള പണം റെയിൽവേ നേരത്തേ അനുവദിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിനു ശേഷമേ നഷ്ടപരിഹാരം നൽകിത്തുടങ്ങാനാകൂ.