മനഃസാക്ഷിയില്ലാതെ 27 കോടിയുടെ ‘കേരളീയം ധൂർത്ത്’: വി.ഡി.സതീശൻ
കൊച്ചി ∙ സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ പോലും പണമില്ലാത്ത സർക്കാർ ഒരു മനഃസാക്ഷിയുമില്ലാതെ 27 കോടി രൂപ ചെലവിട്ടു നടത്തുന്ന ‘കേരളീയം ധൂർത്ത്’ കേരളത്തിന് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പൊൻകിരീടം സമർപ്പിക്കുന്നു. എന്തിനു വേണ്ടിയാണ് ഈ ധൂർത്ത്?

കൊച്ചി ∙ സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻപോലും പണമില്ലാത്ത സർക്കാർ ഒരു മനഃസാക്ഷിയുമില്ലാതെ 27 കോടി രൂപ ചെലവിട്ടു നടത്തുന്ന ‘കേരളീയം ധൂർത്ത്’ കേരളത്തിന് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തിരുവനന്തപുരം നഗരം മുഴുവൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കട്ടൗട്ട് വച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തിനു താഴെ ‘നിങ്ങൾക്കൊപ്പം ഞാനും’ എന്നാണ് അടിക്കുറിപ്പ്. 40 കാറും 1000 പൊലീസുകാരും അകമ്പടി സേവിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണു സാധാരണക്കാർക്ക് ഒപ്പം ആകുന്നത്? സർക്കാർ കോടികളുടെ കടബാധ്യതയിലാണ്. എല്ലാ പെൻഷനുകളും മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിസിയിൽ 3 മാസമായി ശമ്പളമില്ല.
സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. 1500 കോടി രൂപയുടെ കുടിശികയുള്ളതിനാൽ വ്യാപാരികൾ സപ്ലൈകോയുടെ ഇ–ടെൻഡറിൽ പങ്കെടുക്കുന്നില്ല. പണ്ടു കിറ്റ് നൽകിയതിന്റെയും നെല്ലു സംഭരിച്ചതിന്റെയും പണം പോലും സപ്ലൈകോയ്ക്കു നൽകിയിട്ടില്ല. 1957 മുതൽ 2016 വരെ 1083 കോടി രൂപ കടമുണ്ടായിരുന്ന കെഎസ്ഇബിയെ ഈ സർക്കാർ 7 വർഷം കൊണ്ടു 40,000 കോടി രൂപയുടെ ബാധ്യതയിലാക്കി. കാരുണ്യപദ്ധതി പ്രകാരം ചികിത്സ കിട്ടാതായി. ട്രഷറിയിൽ ചെക്ക് മാറുന്നില്ല. പൊലീസ് ജീപ്പുകൾക്കു ഡീസൽ നിറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ മുൻഗണന നൽകേണ്ടതു കേരളീയം പോലുള്ള ധൂർത്തിനാണോ?
കേന്ദ്ര സർക്കാർ സംസ്ഥാന വിഹിതം വർധിപ്പിക്കണമെന്നാണു കോൺഗ്രസ് നിലപാട്. അതേസമയം തന്നെ, 5 വർഷം കൊണ്ടു റവന്യു കമ്മി നികത്തുന്നതിനായി കേന്ദ്രം കേരളത്തിന് 55,000 കോടി രൂപ നൽകിയിട്ടുമുണ്ട്. ഇത്രയും തുക മുൻപൊരിക്കലും കേരളത്തിനു ലഭിച്ചിട്ടില്ല. ധൂർത്തും നികുതി പിരിക്കാത്തതുമാണു കേരളം കടക്കെണിയിലാകാൻ കാരണം. സ്വർണം ഗ്രാമിന് 500 രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്തു 300 കോടി രൂപയായിരുന്നു നികുതി വരുമാനം. ഇപ്പോൾ ഗ്രാമിന് 5500 രൂപ കടന്നിട്ടും നികുതി വരുമാനം 300 കോടി തന്നെയാണ്. ചുരുങ്ങിയത് 5000 കോടിയെങ്കിലും കിട്ടില്ലേ? സതീശൻ ചോദിച്ചു.
എന്തിനു വേണ്ടിയാണ് ഈ ധൂർത്ത്?
സർക്കാരിന് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പൊൻകിരീടം സമർപ്പിക്കുന്നു. എന്തിനു വേണ്ടിയാണ് ഈ ധൂർത്ത്?∙വി.ഡി.സതീശൻ