കളമശേരി ബോംബ് സ്ഫോടനം: തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്നു നൽകും
കൊച്ചി ∙ കളമശേരി ബോംബ് സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം ഇന്നു സമർപ്പിക്കും. ഇതിനോടകം ശേഖരിച്ച തെളിവുകളുടെ വിശദപരിശോധന പൂർത്തിയാക്കുന്ന തിരക്കിലാണു പൊലീസ്. ഇതിനു ശേഷം മാത്രം മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിലേക്കും തുടർന്നു തെളിവെടുപ്പിലേക്കും കടക്കാനാണു ശ്രമം.

പ്രതി കീഴടങ്ങിയെങ്കിലും സ്ഫോടന സമയത്തു കൺവൻഷൻ സെന്ററിന്റെ പരിസരത്തെ ടവറിന്റെ പരിധിയിൽ ആക്ടീവ് ആയിരുന്ന മൊബൈൽ നമ്പറുകളുടെ വിശദപരിശോധന പൊലീസ് നടത്തുന്നുണ്ട്. കൺവൻഷനിൽ രണ്ടായിരത്തഞ്ഞൂറോളം പേർ പങ്കെടുത്തിരുന്നതിനാൽ വളരെ ശ്രമകരമാണ് ഈ പരിശോധന. പൂർത്തിയാകാൻ സമയമെടുക്കുകയും ചെയ്യും. കൺവൻഷൻ സെന്ററിലോ പരിസരത്തോ സംഭവസമയത്ത് ഉണ്ടായിരുന്ന നമ്പരുകളിൽ അസ്വാഭാവികതയുണ്ടോ എന്നറിയുകയാണു ലക്ഷ്യം. സ്ഫോടനം നടത്തി കീഴടങ്ങുന്നതു വരെയുള്ള പ്രതി മാർട്ടിന്റെ സഞ്ചാരപഥത്തിലും ഇടയ്ക്കു സമയം ചെലവഴിച്ചിട്ടുള്ള സ്ഥലങ്ങളിലുമുള്ള ടവറുകളുടെ പരിധിയിലും ഇതേ പരിശോധന നടത്തുന്നുണ്ട്.
താൻ മാത്രമാണു പ്രതി എന്നു ഡൊമിനിക് മാർട്ടിൻ പറയുന്നുണ്ടെങ്കിലും എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മാത്രം ഈ നിഗമനത്തിന് അടിവരയിടാനാണു പൊലീസിന്റെ ശ്രമം. സ്ഫോടനമുണ്ടായ കൺവൻഷനിൽ പങ്കെടുത്തവരെ പറ്റിയും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.
സ്ഫോടനത്തിൽ പരുക്കേറ്റ 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആകെ 17 പേരാണു ചികിത്സയിലുള്ളത്. അതിൽ 14 പേരും ഐസിയുവിലാണ്.