കളമശേരി സ്ഫോടനം: ഒരാൾ കൂടി മരിച്ചു
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61) ആണ് ഇന്നലെ രാവിലെ 5.08നു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

വെള്ളിയാഴ്ച 9.30ന് ആലുവ ടൗൺഹാളിൽ പൊതു ദർശനം. തുടർന്നു കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്കാരം നടത്തും. സ്ഫോടനത്തിൽ മോളിയുടെ ഭർത്താവ് ജി. ജോയ് മാത്യുവിനും പൊള്ളലേറ്റിരുന്നു. മക്കൾ: അരുൺ ജി. മാത്യു (കാനഡ), ആശ (ഓസ്‌ട്രേലിയ), അലക്സ് ജി. ജോയ്, ആൽവിയ അജിൻ (ഓസ്‌ട്രേലിയ). മരുമക്കൾ: ഷിജി അരുൺ (കാനഡ), അഭിനേഷ് ജോസ് (ഓസ്‌ട്രേലിയ), ബെക്കി അലക്സ്, അജിൻ ജയിംസ് (ഓസ്‌ട്രേലിയ).
സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള 19 പേരിൽ 11 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 2 പേരുടെ നില ഗുരുതരമായി തുടരുന്നു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ സാലി പ്രദീപൻ (45) മകൻ പ്രവീൺ (24) എന്നിവരാണ് ആസ്റ്ററിൽ ചികിത്സയിലുള്ളത്. സാലിയുടെ മകൾ ലിബ്ന (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇളയ മകൻ രാഹുലും (21) പൊള്ളലേറ്റു ചികിത്സയിലാണ്.