‘വിദേശ കറൻസി ഇടപാടുകൾ: ശിവശങ്കറിനു പ്രധാന പങ്ക്’
കണ്ണൂർ ∙ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അനധികൃത വിദേശ കറൻസി ഇടപാടുകളിൽ എം.ശിവശങ്കറിനു പ്രധാന പങ്കുണ്ടെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. ‘ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ കോഴപ്പണം ലഭിച്ചതിനു പുറമേയാണിത്. ഇടപാടുകളെപ്പറ്റി ശിവശങ്കർ സർക്കാരിനെയോ അന്വേഷണ ഏജൻസികളെയോ അറിയിച്ചില്ല’– ഉത്തരവിൽ പറയുന്നു.

കണ്ണൂർ ∙ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അനധികൃത വിദേശ കറൻസി ഇടപാടുകളിൽ എം.ശിവശങ്കറിനു പ്രധാന പങ്കുണ്ടെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. ‘ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ കോഴപ്പണം ലഭിച്ചതിനു പുറമേയാണിത്. ഇടപാടുകളെപ്പറ്റി ശിവശങ്കർ സർക്കാരിനെയോ അന്വേഷണ ഏജൻസികളെയോ അറിയിച്ചില്ല’– ഉത്തരവിൽ പറയുന്നു. പ്രതികളുടെ വാദംകൂടി കേട്ട ശേഷമായിരുന്നു ഉത്തരവ്.
‘ടെൻഡർ, ക്വട്ടേഷൻ നടപടികൾ അട്ടിമറിച്ച് യൂണിടാക് ബിൽഡേഴ്സിനു തന്നെ കരാർ നൽകാൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ശിവശങ്കർ പലതവണ കൂടിക്കാഴ്ച നടത്തി. യൂണിടാക്കിനെ കോൺസുലേറ്റ് നേരിട്ടാണു തീരുമാനിച്ചതെന്ന ശിവശങ്കറിന്റെ വാദത്തിനെതിരാണ് ശിവശങ്കറും സ്വപ്നയും തമ്മിൽ നടത്തിയ വാട്സാപ് ചാറ്റുകൾ.
സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറെയും വിദേശകാര്യ മന്ത്രാലയത്തെയും മറികടന്നാണ് ശിവശങ്കർ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയത്. കോൺസുലേറ്റിലെ ഫിനാൻസ് ഓഫിസർ ഖാലിദ് അലി ഷൗക്രി സ്വപ്നയ്ക്കു പണം നൽകിയതായി അറിയുമെന്നു പറഞ്ഞ ശിവശങ്കർ, പിന്നീട് നൽകിയ മൊഴിയിൽ കോൺസൽ ജനറൽ ഒഴികെയുള്ള ഉദ്യോഗസ്ഥരെ അറിയില്ലെന്നാണു പറയുന്നത്’.
സ്വപ്നയുടെ ബാങ്ക് ലോക്കറിൽനിന്ന് എൻഐഎ കണ്ടെടുത്ത ഒരു കോടി രൂപ, ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനുള്ള കോഴപ്പണമാണെന്നാണു ഡോളർ കടത്തുകേസ് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ആരോപണം. ശിവശങ്കർ ഇതു നിഷേധിച്ചിട്ടുണ്ട്.