ഷൗക്കത്തിനെ അനുകൂലിക്കുന്ന 17 പേർ അച്ചടക്ക സമിതിക്ക് മൊഴി നൽകി
തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പാർട്ടി വിലക്കു ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച വിഷയത്തിൽ ഷൗക്കത്തിനെ അനുകൂലിക്കുന്നവർ കെപിസിസി അച്ചടക്ക സമിതിക്കു മുൻപിൽ ഹാജരായി. റാലിയുടെ സംഘാടക സമിതി ചെയർമാനും മുൻ എംപിയുമായ സി.ഹരിദാസ്, കൺവീനറും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ വി.എ.കരിം എന്നിവരുൾപ്പെടെ 17 നേതാക്കളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ സമിതിക്കു മൊഴി നൽകിയത്.

ആര്യാടൻ ഫൗണ്ടേഷൻ നടത്തിയ റാലി വിഭാഗീയ പ്രവർത്തനമല്ലെന്നു നിലപാടെടുത്ത നേതാക്കൾ, മുൻകൂട്ടി നിശ്ചയിച്ച റാലിക്കെതിരെ വിഭാഗീയ പ്രവർത്തനം നടത്തിയ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അച്ചടക്ക സമിതിക്കു കത്തു നൽകി. ഒരുവട്ടം ഹാജരായ ഷൗക്കത്തിനോട് ആവശ്യമെങ്കിൽ വീണ്ടും എത്തണമെന്ന് അച്ചടക്കസമിതി അറിയിച്ചിരുന്നെങ്കിലും ഇന്നലെ എത്തിയില്ല. ഷൗക്കത്തിന്റെ മറുപക്ഷത്തുനിൽക്കുന്ന വി.എസ്.ജോയി ഉൾപ്പെടെയുള്ളവരുടെ മൊഴി അച്ചടക്കസമിതി 13നു രേഖപ്പെടുത്തും.