കളമശേരി സ്ഫോടനം: മരണം അഞ്ചായി; മരിച്ചത് മലയാറ്റൂർ സ്വദേശി സാലി
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി (റീന– 45) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്നയും (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ സാലി രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി (റീന– 45) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്നയും (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ സാലി രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. തൊലി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. അണുബാധയെ തുടർന്ന് ഇന്നലെ രാത്രി 9.50നായിരുന്നു മരണം.
സാലിയുടെ മക്കളായ പ്രവീണും (24) രാഹുലും (21) സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലാണ്.
സ്ഫോടനത്തിൽ പരുക്കേറ്റ് 17 പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 9 പേർ ഐസിയുവിലാണ്.