അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചു
Mail This Article
×
കൊച്ചി ∙ അട്ടപ്പാടി മധുവധക്കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ നടപ്പാക്കുന്നതു സസ്പെൻഡ് ചെയ്‌തു ജാമ്യം നൽകണമെന്നാവശ്യപ്പെട്ടു കേസിലെ മറ്റു 12 പ്രതികൾ നൽകിയ ഹർജി ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മധുവിനെ മുക്കാലിൽ എത്തിച്ചപ്പോൾ ഹുസൈൻ മധുവിന്റെ നെഞ്ചിൽ ചവിട്ടിയെന്നും പിന്നോട്ടു വീണ മധുവിന്റെ തല ഭിത്തിയിലിടിച്ചുണ്ടായ മുറിവാണു മരണകാരണമെന്നും കണ്ടെത്തിയിരുന്നു.
English Summary:
Attapady Madhu murder case: execution of first accused sentence frozen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.