റോബിൻ ബസ് തമിഴ്നാട്ടിൽ കസ്റ്റഡിയിൽ; പിഴ ഈടാക്കി
കോയമ്പത്തൂർ/പാലക്കാട്/പത്തനംതിട്ട ∙ പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിനു റോബിൻ ബസ് തമിഴ്നാട് മോട്ടർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു പിഴ ഈടാക്കി. ബസ് വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഉടമ ബേബി ഗിരീഷും യാത്രക്കാരും കോയമ്പത്തൂർ ഗാന്ധിപുരത്തെ സെൻട്രൽ ആർടിഒ കോംപൗണ്ടിലുള്ള ബസിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു.

കോയമ്പത്തൂർ/പാലക്കാട്/പത്തനംതിട്ട ∙ പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിനു റോബിൻ ബസ് തമിഴ്നാട് മോട്ടർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു പിഴ ഈടാക്കി. ബസ് വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഉടമ ബേബി ഗിരീഷും യാത്രക്കാരും കോയമ്പത്തൂർ ഗാന്ധിപുരത്തെ സെൻട്രൽ ആർടിഒ കോംപൗണ്ടിലുള്ള ബസിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. അല്ലെങ്കിൽ, പകരം വാഹനം ഏർപ്പാടാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ആദ്യം അധികൃതർ അംഗീകരിച്ചില്ലെങ്കിലും ചർച്ചകളെ തുടർന്ന് രാത്രി എട്ടരയോടെ മോട്ടർവാഹന വകുപ്പിന്റെ വാഹനത്തിൽ ബേബി ഗിരീഷും യാത്രക്കാരും പാലക്കാട്ടേക്കു പുറപ്പെട്ടു.
മലയാളി ബസുടമകൾ ഉൾപ്പെടെ ചിലർ സംഘത്തിനു സഹായവുമായി എത്തിയിരുന്നു. ഇന്നു ജോയിന്റ് കമ്മിഷണറുടെ പരിശോധനയ്ക്കു ശേഷം മൂന്നു ദിവസത്തിനുള്ളിൽ വിവരം അറിയിക്കാമെന്നാണു തമിഴ്നാട് ആർടി അധികൃതരുടെ നിലപാട്.
പെർമിറ്റ് ലംഘനം, ഗ്രീൻ പെർമിറ്റ് പിഴ, വാഹനത്തിലെ അനധികൃത മാറ്റങ്ങൾ എന്നിവയ്ക്കു 18ന് ബസുടമയിൽ നിന്ന് 70,410 രൂപ തമിഴ്നാട് പിഴ ഈടാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചാവടിയിലെ ചെക്പോസ്റ്റിലെ പരിശോധനയ്ക്കു ശേഷമാണു ബസ് കസ്റ്റഡിയിലെടുത്ത് ആർടി ഒാഫിസിലേക്കു മാറ്റിയത്.
യാത്രക്കാരെ കോയമ്പത്തൂരിൽ മാത്രമേ ഇറക്കാവൂ എന്ന പെർമിറ്റ് വ്യവസ്ഥ ബസ് ലംഘിച്ചതായി വകുപ്പു പറയുന്നു. എന്നാൽ, അത്യാവശ്യ കാര്യത്തിനു വേണ്ടിയാണു ചില യാത്രക്കാർ വഴിയിൽ ഇറങ്ങിയതെന്നാണു ബേബി ഗിരീഷ് പറയുന്നത്. കേരള സർക്കാരിന്റെ മാനം രക്ഷിക്കാൻ ഒരു മന്ത്രിയുടെ ഇടപെടലിലൂടെയാണ് തമിഴ്നാട് ബസ് കസ്റ്റഡിയിലെടുത്തതെന്നും ആരോപിച്ചു.
റോബിൻ ബസിനെ കരിങ്കുന്നത്ത് തടഞ്ഞു പരിശോധിച്ചു
തൊടുപുഴ ∙ ഇന്നലെ രാവിലെ 7.45നു തൊടുപുഴയ്ക്കു സമീപം കരിങ്കുന്നത്ത് റോബിൻ ബസിനെ മോട്ടർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തടഞ്ഞു. തൊടുപുഴയിൽ നിന്നുള്ള എംവിഡി ഉദ്യോഗസ്ഥരാണു പരിശോധിച്ചത്. കരിങ്കുന്നം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
വാഹനപരിശോധന നടക്കുമ്പോൾ ബസുടമ ഗിരീഷിനു പിന്തുണയായി നാട്ടുകാരും എത്തി. ഇവർ എംവിഡി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിന് ഒരുങ്ങിയെങ്കിലും കരിങ്കുന്നം പൊലീസ് ഇടപെട്ടു നാട്ടുകാരെ രമ്യതയിൽ പറഞ്ഞയച്ചു. കഴിഞ്ഞ ദിവസവും ബസിനു പരിശോധന നടത്തി പിഴ ഈടാക്കിയിരുന്നു.
ഇന്നലെയും നിയമലംഘനം കണ്ടെത്തിയതായി എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുള്ള പിഴ 7500 രൂപ വാഹനയുടമയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ, വെബ്‌സൈറ്റിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇതുവരെ പിഴയടയ്ക്കാൻ നോട്ടിസ് നൽകിയിട്ടില്ല.
യാത്രക്കാരുടെ പട്ടികയുടെ 3 പകർപ്പ് വേണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്നു ബസുടമ ഗിരീഷ് പറഞ്ഞു. വണ്ടി താമസിപ്പിക്കാനാണ് എംവിഡിയുടെ നീക്കമെന്നു വാഹനമുടമ ആരോപിച്ചു.
കോൺട്രാക്ട് കാര്യേജ് ബസാണു റോബിനെന്നും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ഇത്തരം ബസുകൾക്കു ഡെസ്റ്റിനേഷൻ ബോർഡ് (യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം) വയ്ക്കാനും ഇടയ്ക്കു യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ നടപടി.