തട്ടിപ്പുകേസ്: പ്രതികളായ ദമ്പതിമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തലയോലപ്പറമ്പ് ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 42.72 ലക്ഷം രൂപയും ജ്വല്ലറി ഉടമയുടെ 47.79 ലക്ഷം രൂപയും തട്ടിയ കേസിൽ പ്രതികളായ ദമ്പതിമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിവൈഎഫ്ഐ മുൻനേതാവ് തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), ഭർത്താവ് സിപിഎം മുൻനേതാവ് അനന്തു ഉണ്ണി (29) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു തള്ളിയത്.

കേസ് അന്വേഷിക്കുന്ന തലയോലപ്പറമ്പ് എസ്എച്ച്ഒ കെ.ആർ.ബിജുവിനു മുന്നിൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും കോടതി നിർദേശിച്ചു. തലയോലപ്പറമ്പിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ കേസിലെ ഒന്നാം പ്രതിയാണു കൃഷ്ണേന്ദു. വൈക്കം വൈക്കപ്രയാർ ബ്രിജീഷ് ഭവനിൽ ദേവിപ്രജിത്ത് (35) ഈ കേസിലെ രണ്ടാം പ്രതിയും. കഴിഞ്ഞ സെപ്റ്റംബർ 21നാണു സ്ഥാപനം ഉടമ ഉദയംപേരൂർ സ്വദേശി പി.എം.രാഗേഷ് ഇവർക്കെതിരെ പരാതി കൊടുത്തത്.
ഇതിനിടെ സെപ്റ്റംബർ 30നുകൃഷ്ണേന്ദുവും അനന്തു ഉണ്ണിയും 47.79 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി, വെട്ടിക്കാട്ടുമുക്കിൽ ജ്വല്ലറി നടത്തുന്ന വടകര ബിസ്മില്ല മൻസിലിൽ എം.പി.ഷുക്കൂറും രംഗത്തെത്തി. ഈ കേസിൽ അനന്തു ഉണ്ണിയെയും കൃഷ്ണേന്ദുവിനെയും ഒന്നും രണ്ടും പ്രതികളാക്കി തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. തുടർന്ന് ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.