നവകേരളസദസ്സ് പരാജയം: രമേശ് ചെന്നിത്തല
കോട്ടയം ∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളസദസ്സ് പരാജയമാണെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയപരിപാടിയാണു നടക്കുന്നത്. തലപ്പാവ് വച്ചു രാജഭരണകാലത്തെ ഓർമിപ്പിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണു കാഴ്ചബംഗ്ലാവിൽ വയ്ക്കേണ്ടത്. അങ്ങനെ ചെയ്താൽ ആളുകൾ കൂടും. നവകേരളസദസ്സിൽ ജനങ്ങളുടെ പരാതി പരിഗണിക്കുന്നില്ല. പരാതി സ്വീകരിക്കാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരേ.

കോട്ടയം ∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളസദസ്സ് പരാജയമാണെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയപരിപാടിയാണു നടക്കുന്നത്. തലപ്പാവ് വച്ചു രാജഭരണകാലത്തെ ഓർമിപ്പിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണു കാഴ്ചബംഗ്ലാവിൽ വയ്ക്കേണ്ടത്. അങ്ങനെ ചെയ്താൽ ആളുകൾ കൂടും.
നവകേരളസദസ്സിൽ ജനങ്ങളുടെ പരാതി പരിഗണിക്കുന്നില്ല. പരാതി സ്വീകരിക്കാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരേ. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് മാമാങ്കം നടത്തുന്നത്. ആഡംബരവാഹനത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി കെഎസ്ആർടിസി ഡ്രൈവർമാർക്കു ശമ്പളം കിട്ടിയോ എന്നു ചോദിക്കണം. പരിപാടിയുടെ പേരിൽ വൻതോതിൽ പണപ്പിരിവാണു നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.