പാലാ ∙ മൂന്നു മാസമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മഴയും മഞ്ഞും അവഗണിച്ച് 98 കിലോമീറ്റർ താണ്ടി ആംബുലൻസ് പാഞ്ഞെത്തിയത് ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ. ഇരട്ടയാർ സഹകരണ ബാങ്കിന്റെ ആംബുലൻസിലാണു കട്ടപ്പന കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്കു കുഞ്ഞിനെ എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ മൂന്നു മാസമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മഴയും മഞ്ഞും അവഗണിച്ച് 98 കിലോമീറ്റർ താണ്ടി ആംബുലൻസ് പാഞ്ഞെത്തിയത് ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ. ഇരട്ടയാർ സഹകരണ ബാങ്കിന്റെ ആംബുലൻസിലാണു കട്ടപ്പന കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്കു കുഞ്ഞിനെ എത്തിച്ചത്. മാട്ടുക്കട്ട സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനു ശ്വാസംമുട്ടൽ കൂടിയതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് 4.30ന് ആണ് ആംബുലൻസ് കട്ടപ്പനയിൽ നിന്നു പുറപ്പെട്ടത്. പ്രബിൻസായിരുന്നു ഡ്രൈവർ.

കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ മെയിൽ നഴ്സ് ടിനുവും ഒപ്പമുണ്ടായിരുന്നു. ഇതേസമയം നെടുങ്കണ്ടത്തു നിന്നു മറ്റൊരു രോഗിയുമായി മറ്റൊരു ആംബുലൻസ് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയിരുന്നു. ഈ ആംബുലൻസിന്റെ ഡ്രൈവർ കുഞ്ഞുമായി വരുന്ന ആംബുലൻസിന്റെ വിവരങ്ങൾ കൈമാറിയതോടെ വഴിയിലെ ബ്ലോക്ക് ഒഴിവാക്കാൻ റൂട്ടിലുള്ള മറ്റ് ആംബുലൻസ് ഡ്രൈവർമാരും സന്ദേശം കൈമാറി. തീക്കോയിയിൽ എത്തിയതോടെ ആംബുലൻസിനു വഴിയൊരുക്കി സേവാഭാരതിയുടെ ആംബുലൻസും മുൻപേ പുറപ്പെട്ടു. മാർ സ്ലീവാ മെഡിസിറ്റിയിൽ ശിശുരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ കുഞ്ഞിനെ പരിശോധിച്ചു. തുടർന്നു പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു.

English Summary:

Ambulance rushed with baby; drivers paved the way