യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദം അന്വേഷിക്കാൻ കെപിസിസി സമിതി
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി ഉപസമിതിയെ നിശ്ചയിച്ചു. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ ടി.സിദ്ദീഖ്, എം.ലിജു, ഡീൻ കുര്യാക്കോസ് എന്നിവരാണ് അംഗങ്ങൾ. ഇങ്ങനെയൊരു വിവാദമുണ്ടാകുമ്പോൾ അന്വേഷിക്കേണ്ടതു പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി ഉപസമിതിയെ നിശ്ചയിച്ചു. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ ടി.സിദ്ദീഖ്, എം.ലിജു, ഡീൻ കുര്യാക്കോസ് എന്നിവരാണ് അംഗങ്ങൾ.
ഇങ്ങനെയൊരു വിവാദമുണ്ടാകുമ്പോൾ അന്വേഷിക്കേണ്ടതു പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര സംഭവമാണിത്. കൃത്രിമം കാണിച്ചെങ്കിൽ ഉത്തരവാദികളെ കണ്ടെത്തും, നടപടിയെടുക്കും – അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.