കൊച്ചി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സോഫ്റ്റ്‌വെയർ ബ്ലോക്കിലെ ന‌ടുത്തളത്തിൽ ചേതനയറ്റ കൂട്ടുകാരുടെ മൃതദേഹങ്ങൾക്കരികിൽ ദുഃഖം അണപൊട്ടി. ടെക് ഫെസ്റ്റ് സംഗീതനിശയ്ക്കുമുൻപായുള്ള തിക്കിലും തിരക്കിലും പെട്ടു മരിച്ച അതുൽ തമ്പി (സിവിൽ), സാറാ തോമസ്, ആൻ റിഫ്റ്റ റോയ് (ഇരുവരും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) എന്നിവർക്ക് കുസാറ്റിലെ വിദ്യാർഥിസമൂഹം കണ്ണീരോടെ വിടചൊല്ലി. ആദരാഞ്ജലിയർപ്പിക്കാൻ എത്തിയവരിൽ പലരും വിങ്ങിപ്പൊട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സോഫ്റ്റ്‌വെയർ ബ്ലോക്കിലെ ന‌ടുത്തളത്തിൽ ചേതനയറ്റ കൂട്ടുകാരുടെ മൃതദേഹങ്ങൾക്കരികിൽ ദുഃഖം അണപൊട്ടി. ടെക് ഫെസ്റ്റ് സംഗീതനിശയ്ക്കുമുൻപായുള്ള തിക്കിലും തിരക്കിലും പെട്ടു മരിച്ച അതുൽ തമ്പി (സിവിൽ), സാറാ തോമസ്, ആൻ റിഫ്റ്റ റോയ് (ഇരുവരും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) എന്നിവർക്ക് കുസാറ്റിലെ വിദ്യാർഥിസമൂഹം കണ്ണീരോടെ വിടചൊല്ലി. ആദരാഞ്ജലിയർപ്പിക്കാൻ എത്തിയവരിൽ പലരും വിങ്ങിപ്പൊട്ടി. പരസ്പരം ആശ്വസിപ്പിക്കാനാവാതെ വരാന്തകളിലും പടികളിലും ഇരുന്ന് അവർ പൊട്ടിക്കരഞ്ഞു.

പോസ്റ്റ്മോർട്ടത്തിനു ശേഷമാണു മൃതദേഹങ്ങൾ പൊതുദർശനത്തിനു തയാറാക്കിയ വേദിയിലേക്ക് ഒൻപതരയോടെ എത്തിച്ചത്. പൊതുദർശനം 11.30 വരെ നീണ്ടു. തുടർന്നു ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. അതുൽ തമ്പിയുടെ സംസ്കാരം കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.

കരളുരുകി... അതുലിന്റെ മൃതദേഹം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചു പാറയിൽ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന മാതാവ് ലില്ലി. പിതാവ് തമ്പി സമീപം. ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് ∙മനോരമ
ADVERTISEMENT

സാറാ തോമസിന്റെ സംസ്കാരം ഇന്ന് 10.30 ന് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. സാറ പ്ലസ്‌ടുവിന് പഠിച്ച താമരശ്ശേരി കോരങ്ങാട് അൽഫോൻസ സ്കൂളിൽ ഇന്നലെ മൃതദേഹം എത്തിച്ചിരുന്നു. മുക്കത്തെ നവകേരള സദസ്സിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്കൂളിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

ആൻ റിഫ്റ്റ റോയിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ഇറ്റലിയിൽനിന്ന് മാതാവ് എത്തിയ ശേഷം നാളെ ആനിന്റെ സംസ്കാരം നടക്കും. പാലക്കാട് സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കു 12ന് പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപ്പറമ്പിൽ വീട്ടിലെത്തിച്ചു. വൈകിട്ട് 4.30ന് മൈലംപുള്ളി സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തി.

ADVERTISEMENT

2 പേരുടെ നില ഗുരുതരം

പരുക്കേറ്റ് 17 പേരാണു ചികിത്സയിലുള്ളത്; ഇതിൽ 5 പേർ ഐസിയുവിലാണ്. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും ചവിട്ടേറ്റു ശ്വാസംമുട്ടിയും ആന്തരികാവയവങ്ങൾ തകർന്നുമാണ് 4 പേരുടെയും മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ആരെയും പ്രതിചേർത്തിട്ടില്ല.

ADVERTISEMENT

അന്വേഷണത്തിന് 2 സമിതികൾ

കളമശേരി ∙ കുസാറ്റ് അപകടത്തെക്കുറിച്ച് മൂന്നംഗ വിദഗ്ധ സമിതി അന്വേഷിക്കുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിന്റെ മൂന്നംഗ ഉപസമിതിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ അറിയിച്ചു.

സർവകലാശാലകളും കോളജുകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ കുസാറ്റിൽ ഉണ്ടായതു പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനു നിലവിലുള്ള മാർഗരേഖ പുതുക്കുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സ്കൂൾ ഓഫ് എൻജിനീയറിങ് ബുധനാഴ്ച വരെ അടച്ചിട്ടതായി സർവകലാശാല അറിയിച്ചു. ഈ ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

CUSAT Tragedy:

Cusat bid farewell to students who died in the stampede