കോവിഡും പ്രളയങ്ങളും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 5744.89 കോടി; പലവഴി ചെലവാക്കി സർക്കാർ
തിരുവനന്തപുരം ∙ സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ക്യാംപെയ്നിലൂടെയും നിർബന്ധം ചെലുത്തിയും സമാഹരിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്. കോവിഡിലും രണ്ടു പ്രളയത്തിലുമായി സർക്കാർ 5744.89 കോടി രൂപ നിധിയിലേക്കു വാങ്ങി. ഇതിൽ 2018, 2019 പ്രളയകാലത്ത് 3096.33 കോടി രൂപ ജനങ്ങളിൽനിന്നു നേരിട്ടു സമാഹരിച്ചതാണ്. സാലറി ചാലഞ്ച് വഴി 1229.89 കോടി രൂപയും ലഭിച്ചു.

തിരുവനന്തപുരം ∙ സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ക്യാംപെയ്നിലൂടെയും നിർബന്ധം ചെലുത്തിയും സമാഹരിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്.
കോവിഡിലും രണ്ടു പ്രളയത്തിലുമായി സർക്കാർ 5744.89 കോടി രൂപ നിധിയിലേക്കു വാങ്ങി. ഇതിൽ 2018, 2019 പ്രളയകാലത്ത് 3096.33 കോടി രൂപ ജനങ്ങളിൽനിന്നു നേരിട്ടു സമാഹരിച്ചതാണ്. സാലറി ചാലഞ്ച് വഴി 1229.89 കോടി രൂപയും ലഭിച്ചു.
എന്നാൽ ചെലവ് പൂർണമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നില്ല. സർക്കാർ സ്വാഭാവികമായി പണം മുടക്കേണ്ട സപ്ലൈകോയുടെ ഓണച്ചെലവും സഹകരണ വകുപ്പിന്റെ ഭവന പദ്ധതിയുമെല്ലാം ദുരിതാശ്വാസ നിധിയുടെ കണക്കിലാണു കാണിച്ചത്.
ഫിഷറീസ് വകുപ്പ് നടപ്പാക്കേണ്ട മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പുനരധിവാസ പദ്ധതി, ചെറുകിട വ്യവസായികൾക്കു വ്യവസായ വകുപ്പ് നൽകേണ്ട സഹായ പദ്ധതികൾ എന്നിവയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമാക്കി. പാഠപുസ്തകം പ്രിന്റിങ്ങിനും ഈ ഫണ്ടിൽനിന്നു തുക നൽകി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടും സഹകരണ വകുപ്പിന്റെ ഫണ്ടും എല്ലാം ദുരിതാശ്വാസ നിധിയിലേക്കു മാറ്റി. പിണറായി സർക്കാരാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഏറ്റവുമധികം സഹായം നൽകിയതെന്നു സിപിഎം ആവർത്തിക്കുമ്പോൾ ഈ കണക്കുകളും പ്രസക്തമാണ്.