നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദേശം ആരെ പ്രീതിപ്പെടുത്താനെന്ന് കോടതി
നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനും സ്കൂൾ ബസ് വിട്ടു നൽകാനുമുള്ള ഉത്തരവുകൾ ഉദ്യോഗസ്ഥർക്കു പറ്റിയ തെറ്റാണെന്നും അതു പിൻവലിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇത്തരം ഉത്തരവുകളിറക്കി ആരെ പ്രീതിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

കൊച്ചി ∙ നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനും സ്കൂൾ ബസ് വിട്ടു നൽകാനുമുള്ള ഉത്തരവുകൾ ഉദ്യോഗസ്ഥർക്കു പറ്റിയ തെറ്റാണെന്നും അതു പിൻവലിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇത്തരം ഉത്തരവുകളിറക്കി ആരെ പ്രീതിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
∙ കോടതി പറഞ്ഞത്: ‘നടപടി തെറ്റാണെന്ന് സർക്കാരിനു ബോധ്യമുണ്ടെങ്കിൽ വിഷയം ഉചിതമായ രീതിയിൽ പരിശോധിക്കണം, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കുട്ടികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഈ ഉത്തരവുകൾ കുട്ടികളുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതാണ്.