നവംബറിലെ റേഷൻ വിതരണം പൂർത്തിയായി;റേഷൻ കടകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം∙ നവംബറിലെ റേഷൻ വിതരണം പൂർത്തിയായ സാഹചര്യത്തിൽ റേഷൻ കടകൾക്ക് ഇന്ന് അവധിയായിരിക്കുമെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഡിസംബറിലെ റേഷൻ വിതരണം നാളെ ആരംഭിക്കും. എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തിദിവസം കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞ മാസം

തിരുവനന്തപുരം∙ നവംബറിലെ റേഷൻ വിതരണം പൂർത്തിയായ സാഹചര്യത്തിൽ റേഷൻ കടകൾക്ക് ഇന്ന് അവധിയായിരിക്കുമെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഡിസംബറിലെ റേഷൻ വിതരണം നാളെ ആരംഭിക്കും.
എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തിദിവസം കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചതാണ് ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇ പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ റേഷൻ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‍ഡേഷനു വേണ്ടിയും റേഷൻ വ്യാപാരികൾക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥലക്രമീകരണങ്ങൾക്കു വേണ്ടിയുമാണ് അവധി അനുവദിച്ചത്.
വെള്ള കാർഡിന് 6 കിലോ അരി
തിരുവനന്തപുരം ∙ ഈ മാസം വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി റേഷൻ വിഹിതമായി ലഭിക്കും. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നൽകുക. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും. നീല കാർഡ് അംഗങ്ങൾക്ക് 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിൽ സാധാരണ റേഷൻ വിഹിതമായും ലഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.