കൊല്ലം ∙ 5 കോടിയോളം രൂപ ബാധ്യതയുണ്ടായിരുന്ന കെ.ആർ.പത്മകുമാറും കുടുംബവും 10 ലക്ഷം രൂപയുടെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാനാണ് ഓയൂരിൽനിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്നു പൊലീസ്. കുട്ടിയുടെ അച്ഛനു സംഭവത്തിൽ ബന്ധമോ പ്രതികളുമായി സാമ്പത്തിക ഇടപാടോ ഇല്ലെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ 5 കോടിയോളം രൂപ ബാധ്യതയുണ്ടായിരുന്ന കെ.ആർ.പത്മകുമാറും കുടുംബവും 10 ലക്ഷം രൂപയുടെ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാനാണ് ഓയൂരിൽനിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്നു പൊലീസ്. കുട്ടിയുടെ അച്ഛനു സംഭവത്തിൽ ബന്ധമോ പ്രതികളുമായി സാമ്പത്തിക ഇടപാടോ ഇല്ലെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), ഏകമകൾ പി.അനുപമ (21) എന്നിവരെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 15 വരെ റിമാൻഡ് ചെയ്തു. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കും അനിതകുമാരിയെയും അനുപമയെയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അയച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമാണു കേസ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, രഹസ്യ സങ്കേതത്തിൽ പാർപ്പിക്കൽ, ഗൂഢാലോചന, മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. 

പത്മകുമാർ, അനിത കുമാരി, അനുപമ
ADVERTISEMENT

14 മണിക്കൂർ ചോദ്യംചെയ്യൽ

വെള്ളിയാഴ്ച വൈകിട്ട് അടൂർ ആംഡ് പൊലീസ് ക്യാംപിൽ എത്തിച്ച പ്രതികളുടെ ചോദ്യംചെയ്യൽ 14 മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച രാത്രിയോടെ ഇവരുടെ പങ്ക് സ്ഥിരീകരിച്ചു. തിരിച്ചറിയലിനു കുട്ടിയെയും സഹോദരനെയും പൊലീസ് ക്യാംപിൽ എത്തിച്ചിരുന്നു.

ADVERTISEMENT

പത്മകുമാറിന്റെ കുടുംബത്തിന് വീട്, നാട്ടിലും തമിഴ്നാട്ടിലും കൃഷിത്തോട്ടങ്ങൾ, കാറുകൾ, ബേക്കറി എന്നിങ്ങനെ 6 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. കോവിഡിനു ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ടതോടെയാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് എഡിജിപി എം.ആർ.അജിത്കുമാർ പറഞ്ഞു. പത്മകുമാറിന്റെ അമ്മ എതിർത്തതോടെ നീക്കം തടസ്സപ്പെട്ടു. ജൂൺ അവസാനം ഇവർ മരിച്ചു.

തുടർന്ന് ഒരു മാസം മുൻപാണ് അനിതകുമാരിയുടെ നേതൃത്വത്തിൽ ആസൂത്രണം നടന്നത്. യുട്യൂബ് വിഡിയോകളിലൂടെ മാസം 5 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന അനുപമയ്ക്ക് ഇക്കൊല്ലം ജൂലൈ മുതൽ പണം കിട്ടാതായിരുന്നു. കുട്ടിയെ തട്ടിയെടുക്കുന്നതിനെ ആദ്യം എതിർത്ത അനുപമയും ഇതോടെ കൂട്ടുനിൽക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

ADVERTISEMENT

നവംബർ 24 മുതൽ ശ്രമം

കാറിനു വ്യാജ നമ്പർപ്ലേറ്റുകൾ സംഘടിപ്പിച്ചശേഷം പ്രതികൾ വിജന മേഖലകളിൽ കുട്ടികളെ തേടി. തുടർന്നാണ് വൈകിട്ട് സ്ഥിരമായി ട്യൂഷനു പോകുന്ന സഹോദരങ്ങളെ ഓയൂർ ഓട്ടുമലയിൽ കണ്ടെത്തിയത്. നവംബർ 24 മുതൽ കാത്തിരുന്നെങ്കിലും ആദ്യശ്രമങ്ങൾ പാളി. 27നു വൈകിട്ട് 6 വയസ്സുകാരിക്കൊപ്പം 9 വയസ്സുള്ള സഹോദരനെയും കാറിലേക്കു വലിച്ചുകയറ്റാൻ ശ്രമിച്ചു. മൂത്തകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുമെന്ന ഘട്ടത്തിൽ പെൺകുട്ടിയുമായി കടന്നുകളയുകയും ചെയ്തു. പിറ്റേദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചശേഷം മൂവരും തമിഴ്നാട്ടിലേക്കു കടന്നു. അതിർത്തിക്കപ്പുറം പുളിയറയിൽ വെള്ളിയാഴ്ച ഉച്ചയോടെ പിടിയിലായി.

കുട്ടിയെ കൊണ്ടുപോയത് ഗുളിക നൽകി മയക്കി

കൊല്ലം ∙ കുട്ടിയെ തട്ടിയെടുത്തശേഷം ഗുളിക നൽകി മയക്കിയാണ് രാത്രി പാർപ്പിക്കാനായി പത്മകുമാറിന്റെ ഇരുനില വീട്ടിലേക്കു കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. കുട്ടി ബഹളം ഉണ്ടാക്കിയതോടെയായിരുന്നു ഈ നീക്കം. ഒരു മാസത്തേക്കുള്ള തുണികളുമായാണ് വ്യാഴാഴ്ച പ്രതികൾ തമിഴ്നാട്ടിലേക്കു പോയത്. ഇവരുടെ നായകളെ ഫാം ഹൗസിലേക്കു മാറ്റിയിരുന്നു. തമിഴ്നാട്ടിൽ പ്രതികളെ സഹായിക്കാൻ നവാസ് എന്നൊരാളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

English Summary:

child was kidnapped to settle a debt; 5 crore liability for Padmakumar and his family, police said