സംസ്ഥാന സർക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിനു തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർവഹിച്ചു. തിരുവനന്തപുരത്തെ സദസ്സ് നേമത്തു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും കോട്ടയത്ത് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും ഇടുക്കിയിൽ മുൻ മന്ത്രി അനൂപ് ജേക്കബും സദസ്സ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലെ സദസ്സ് ചേർത്തലയിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ സദസ്സ് കളമശ്ശേരിയിൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാരിനെതിരെ കുറ്റപത്രവുമായി യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിനു തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർവഹിച്ചു. 

തിരുവനന്തപുരത്തെ സദസ്സ് നേമത്തു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും കോട്ടയത്ത് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും ഇടുക്കിയിൽ മുൻ മന്ത്രി അനൂപ് ജേക്കബും സദസ്സ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലെ സദസ്സ് ചേർത്തലയിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ സദസ്സ് കളമശ്ശേരിയിൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

തൃശൂരിലെ സദസ്സ് ഇരിങ്ങാലക്കുടയിൽ സിഎംപി നേതാവ് സി.പി.ജോണും പാലക്കാട്ടേത് തൃത്താലയിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ സദസ്സ് ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മലപ്പുറത്തേത് താനൂരിൽ  മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും കാസർകോട്ട് മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറും ഉദ്ഘാടനം ചെയ്തു.

∙ സുപ്രീം കോടതി വിധി, പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ്. മുഖ്യമന്ത്രിയേക്കാൾ വലിയ ജനാധിപത്യവിരുദ്ധതയാണു ഗവർണർക്ക്. ധാർമികതയുണ്ടെങ്കിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കണം. - കെ.സി.വേണുഗോപാൽ എംപി, എഐസിസി ജനറൽ സെക്രട്ടറി 

∙ ഉച്ചഭക്ഷണം കിട്ടാത്ത കുട്ടികളുടെ ശാപം കൊണ്ടു മുഖ്യമന്ത്രിയുടെയും മന്ത്രി വി.ശിവൻകുട്ടിയുടെയും രാഷ്ട്രീയഭാവി തകരും. - കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

∙ ഏതു പദ്ധതി ഏതു വഴി നടപ്പാക്കിയാലും അതിലൊരു പങ്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ മാന്ത്രികപ്പെട്ടിയിലെത്തുന്ന വിചിത്രരീതിയാണു കേരളത്തിലുള്ളത്.- വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് 

ADVERTISEMENT

∙ മുഖ്യമന്ത്രി വിവരിക്കേണ്ടതു സർക്കാരിന്റെ നേട്ടങ്ങളല്ല, അഴിമതിയിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നേട്ടങ്ങളാണ്. രക്തസാക്ഷികൾ ഉറങ്ങുന്ന പുന്നപ്രയിലൂടെയും വയലാറിലൂടെയും നവകേരള യാത്ര പോകാതിരിക്കുന്നതാണു നല്ലത്. - എം.എം.ഹസൻ, യുഡിഎഫ് കൺവീനർ 

∙ ഇതു ഖജനാവ് കാലിയാക്കിയ പ്രതിസന്ധിയിൽ നിന്നും അഴിമതി ആരേ‍ാപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനായി നടത്തുന്ന രാഷ്ട്രീയയാത്ര. - രമേശ് ചെന്നിത്തല 

∙ നവകേരള സദസ്സിൽ പ്രസംഗിക്കാൻ അവസരം കിട്ടാത്തതിനാൽ മന്ത്രിമാർ പ്രഭാതസവാരിക്കിറങ്ങി മാധ്യമങ്ങളെ കാണുകയാണ്. ഒരിടത്തും നാഥനില്ലാത്ത അവസ്ഥയാണ്. - കെ.മുരളീധരൻ 

∙ നവകേരള സദസ്സ് വെറും തിരഞ്ഞെടുപ്പ് ഷോ. ക്ഷേമപെൻഷൻ കിട്ടാത്തവരോടാണ് കൂടുതൽ ആനുകൂല്യങ്ങൾ വേണോ എന്നു ചോദിക്കുന്നത്. - പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി 

ADVERTISEMENT

∙ ചുട്ടുപൊള്ളുന്ന യഥാർഥ പ്രശ്നങ്ങൾ പിണറായി സർക്കാർ മൂടിവയ്ക്കുന്നു. പൊതുസ്വത്ത് തെറ്റായ വിധത്തിൽ ചെലവഴിക്കുന്ന ക്രിമിനൽ കുറ്റമാണ് സർക്കാർ ചെയ്യുന്നത്. -  ഇ.ടി.മുഹമ്മദ് ബഷീർ, മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി 

∙ നവകേരള സദസ്സിന്റെ പേരിൽ  മുഖ്യമന്ത്രിമാരും മന്ത്രിമാരും നടത്തുന്നത് വലിയ ധൂർത്ത്.- പി.ജെ. ജോസഫ്, കേരള കോൺഗ്രസ് ചെയർമാൻ 

∙ അഴിമതി സാർവത്രികമാക്കിയതു മാത്രമാണ് സർക്കാരിന്റെ നേട്ടം. റേഷൻ കട മുതൽ വില്ലേജ് ഓഫിസ് വരെ അഴിമതിയാണ്. - അനൂപ് ജേക്കബ്, മുൻമന്ത്രി 

∙ തൃശൂരിൽ നവകേരള സദസ്സ് മൃഗശാലയിൽ നടത്താനുള്ള സർക്കാർ തീരുമാനം കോടതി എതിർത്തു. ഇക്കൂട്ടരെ മറ്റെവിടെ ഇരുത്തുന്നതിനേക്കാളും അനുയോജ്യമായ സ്ഥലം മൃഗശാലയാണ്. - ഷിബു ബേബി ജോൺ, ആർഎസ്പി സംസ്ഥാന സെക്രട്ടറി

English Summary:

UDF vicharana sadas begins with the charge sheet against the kerala government