വൈദ്യുതി കണക്ഷന് ഒരേ നിരക്ക് നടപ്പാക്കാൻ ആലോചന
തിരുവനന്തപുരം ∙ സപ്ലൈ കോഡ് ഭേദഗതി നിലവിൽ വരുന്നതോടെ, വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ മാറ്റം വരും. പുതിയ കണക്‌ഷൻ നൽകാൻ പോസ്റ്റ് ഇട്ട് ലൈൻ വലിക്കുന്നതിന്റെയും മറ്റും ചെലവ് കണക്കാക്കിയാണ് ഇപ്പോൾ ഫീസ് ഈടാക്കുന്നത്. ഇതിനു പകരം നിശ്ചിത കിലോവാട്ടിന് കേരളം മുഴുവൻ ഒരേ നിരക്ക് നടപ്പാക്കുന്നതാണ് റഗുലേറ്ററി കമ്മിഷൻ ആലോചിക്കുന്നത്. പുതിയ ലൈൻ വലിച്ച് കണക്‌ഷൻ എടുക്കുന്നവർക്ക് ഇത് ആശ്വാസമാണ്.

അതേസമയം, 5 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡുള്ള ഉപയോക്താക്കൾ ത്രീ ഫെയ്സിലേക്കു മാറണമെന്ന ചട്ടം ബോർഡ് നടപ്പാക്കുമോയെന്ന് ഉപയോക്താക്കൾക്ക് ആശങ്കയുണ്ട്. സപ്ലൈ കോഡ് അനുസരിച്ച് 5 കിലോവാട്ടിൽ കൂടുതൽ കണക്ടഡ് ലോഡുള്ളവർ ത്രീഫെയ്സ് കണക്‌ഷൻ എടുക്കണം. നിരക്കു വർധിപ്പിച്ചു റഗുലേറ്ററി കമ്മിഷൻ ഇറക്കിയ ഉത്തരവിലും ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇതു കർശനമായി നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ത്രീ ഫെയ്സ് വൈദ്യുതി ലൈനുള്ള സ്ഥലങ്ങളിൽ സർവീസ് വയർ, മീറ്റർ തുടങ്ങിയവ മാറ്റി സ്ഥാപിച്ചാൽ ത്രീഫെയ്സ് കണക്‌ഷൻ എടുക്കാം. വീട്ടിലെ മീറ്റർ ബോർഡിലും മറ്റും ആവശ്യമായ മാറ്റം വരുത്തണം. ഇത് അധികച്ചെലവുണ്ടാക്കും. ദ്വൈമാസ മീറ്റർ വാടക 12 രൂപയിൽനിന്ന് 30 രൂപയാകും. ത്രീ ഫെയ്സ് ലൈൻ ഇല്ലാത്തിടത്ത് വലിക്കേണ്ടി വരും. പുതിയ ലൈൻ വലിച്ചു കണക്‌ഷൻ നൽകണമെന്നു കമ്മിഷൻ നിർദേശം നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.