ADVERTISEMENT

കിഴക്കമ്പലം∙ ട്വന്റി20 പാർട്ടിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം വേർപിരിയുന്നു. പീപ്പിൾസ് വെൽഫെയർ അലയൻസ് എന്ന പേരിലുള്ള രാഷ്ട്രീയ സഖ്യം പിരിച്ചുവിടുന്നുവെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് അറിയിച്ചു. സഖ്യം തുടരുന്നത് രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി20ക്ക് ഗുണകരമാകില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

2022 മേയ് 15ന് കിഴക്കമ്പലത്താണു സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വർഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ടാണ് രണ്ടു പാർട്ടികൾക്കും ആശയപരമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയാതിരുന്നതെന്ന് സാബു എം.ജേക്കബ് പറഞ്ഞു.

English Summary:

Twenty20 and Aam Aadmi Party part ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com