നവകേരള സദസ്സ്: സ്കൂളിന്റെ മതിൽ തകർത്ത് വഴിനിർമാണം
പൊൻകുന്നം∙ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസ്സിനു വേദിയാകുന്ന പൊൻകുന്നം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പുതിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം പുതുക്കിപ്പണിതതിനു പുറമേയാണ് നവകേരള ബസ് കയറാൻ പുതിയ വഴി നിർമിക്കുന്നത്. ദേശീയപാതയോരത്തുള്ള സ്കൂളിന്റെ ഏഴടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയും അതിനു മുകളിലായുള്ള മതിലുമാണ് ഇടിച്ചു നിരത്തിയത്. നേരത്തേ സ്കൂൾ വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു പന്തലിടാൻ മുറ്റമൊരുക്കിയതും വാർത്തയായിരുന്നു. ഇതിനൊപ്പം പ്രവേശന കവാടം പുതുക്കി പണിയുകയും ചെയ്തിരുന്നു.

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസ്സിനു വേദിയാകുന്ന പൊൻകുന്നം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പുതിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം പുതുക്കിപ്പണിതതിനു പുറമേയാണ് നവകേരള ബസ് കയറാൻ പുതിയ വഴി നിർമിക്കുന്നത്.
ദേശീയപാതയോരത്തുള്ള സ്കൂളിന്റെ ഏഴടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയും അതിനു മുകളിലായുള്ള മതിലുമാണ് ഇടിച്ചു നിരത്തിയത്. നേരത്തേ സ്കൂൾ വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു പന്തലിടാൻ മുറ്റമൊരുക്കിയതും വാർത്തയായിരുന്നു. ഇതിനൊപ്പം പ്രവേശന കവാടം പുതുക്കി പണിയുകയും ചെയ്തിരുന്നു. ഇടുക്കി ജില്ലയിൽ നിന്നു മുണ്ടക്കയം, കാഞ്ഞിരപ്പള്ളി വഴി എത്തുന്ന ബസ് സ്കൂളിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ പ്രവേശിക്കണമെങ്കിൽ നല്ലവണ്ണം വളയ്ക്കണം. ഇതൊഴിവാക്കാനാണ് പുതിയ വഴി നിർമിക്കുന്നത്. ഇതിലൂടെ ബസിന് സ്റ്റേജിനരികെ എത്താം.