അരനൂറ്റാണ്ടിന്റെ സൗഹൃദം; ഒരിക്കലും ഉലയാത്ത ബന്ധം
അരനൂറ്റാണ്ടോളം ഒരുമിച്ചു പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായത്. ഞാൻ 1968 ലും കാനം രാജേന്ദ്രൻ 71 ലും ആണ് സംസ്ഥാന കൗൺസിലിൽ എത്തുന്നത്. 82 ൽ ഞങ്ങൾ ഒരുമിച്ചു നിയമസഭയിലുമെത്തി. എംഎൽഎയായതു മുതലാണ് അദ്ദേഹവുമായി അടുക്കാനും കൂടുതൽ ഒരുമിച്ചു പ്രവർത്തിക്കാനും സാധിച്ചത്.

നിലപാടുകളുടെ പേരിൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നമാണെന്നു മാധ്യമങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങളുടെ സൗഹൃദത്തിനും ബന്ധത്തിനും ഒരിക്കലും ഉലച്ചിൽ സംഭവിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കു വ്യക്തമായ നിലപാടുകളുണ്ട്. അതു തുറന്നുപറയുമ്പോഴുള്ള വിയോജിപ്പുകളുണ്ടാവും. അതിനപ്പുറം ഒരു പ്രശ്നവും ഞങ്ങൾ തമ്മിലുണ്ടായിട്ടില്ല.
ആരോഗ്യപ്രശ്നങ്ങൾ അതിജീവിച്ചു തിരിച്ചുവരുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. രാജ്യത്തെ ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത്, 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അത്രമേൽ പ്രധാനമായിരിക്കുന്ന സമയത്ത് സമുന്നത നേതാവായ കാനത്തിന്റെ മടക്കം ഇടതുപക്ഷത്തിനു വലിയൊരു നഷ്ടമാണ്.