ബിനോയ് വിശ്വം ചുമതലയേറ്റു
തിരുവനന്തപുരം∙ സിപിഐയുടെ ആക്ടിങ് സെക്രട്ടറിയായി പാർട്ടി ആസ്ഥാനത്തെത്തി ബിനോയ് വിശ്വം ചുമതലയേറ്റു. രാവിലെ ഒൻപതരയോടെ പിഎസ് സ്മാരകത്തിൽ എത്തിയ ബിനോയിയെ നേതാക്കളായ കെ.പി.രാജേന്ദ്രനും പി.പി.സുനീറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറിയുടെ മുറിയിൽ വച്ച് പാർട്ടി ആസ്ഥാനത്തെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.

മുൻ സംസ്ഥാന സെക്രട്ടറിമാരായ എൻ.ഇ.ബാലറാമിന്റെയും വെളിയം ഭാർഗവന്റെയും വീട് സന്ദർശിച്ചു. അന്തരിച്ച കാനം രാജേന്ദ്രന്റെ കാനത്തെ വസതിയിൽ ഉച്ചയ്ക്കുശേഷം എത്തിയ ബിനോയ് പിന്നീട് ഡൽഹിയിലേക്കു പോയി. ഈ മാസം 16,17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗത്തിനു ശേഷം 28നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം സെക്രട്ടറിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. ഇത് ഔപചാരിക നടപടിക്രമം മാത്രമായിരിക്കും.