ഇതിലപ്പുറം വന്നാലും ഞങ്ങൾ ഞങ്ങളുടെ വഴിക്കുപോകും: കെഎസ്‌യു പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി
ചെറുതോണി/അടിമാലി ∙ കെഎസ്‌യു തുടർന്നും പ്രതിഷേധിക്കുമെന്നു പറഞ്ഞതിന്റെ അർഥം അക്രമമാർഗം സ്വീകരിക്കുമെന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇതല്ല ഇതിനപ്പുറം വന്നാലും ഞങ്ങൾ ഞങ്ങളുടെ വഴിക്കു പോകും’ – ചെറുതോണിയിൽ നവകേരള സദസ്സിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ വന്നതാണു കൊച്ചിയിലെ കുഴപ്പങ്ങൾക്കു കാരണം. സദസ്സിലേക്കെത്തുന്ന ആളുകൾ വളരെ സംയമനത്തോടെയാണു പെരുമാറുന്നത്.

ചെറുതോണി/അടിമാലി ∙ കെഎസ്‌യു തുടർന്നും പ്രതിഷേധിക്കുമെന്നു പറഞ്ഞതിന്റെ അർഥം അക്രമമാർഗം സ്വീകരിക്കുമെന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇതല്ല ഇതിനപ്പുറം വന്നാലും ഞങ്ങൾ ഞങ്ങളുടെ വഴിക്കു പോകും’ – ചെറുതോണിയിൽ നവകേരള സദസ്സിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ വന്നതാണു കൊച്ചിയിലെ കുഴപ്പങ്ങൾക്കു കാരണം. സദസ്സിലേക്കെത്തുന്ന ആളുകൾ വളരെ സംയമനത്തോടെയാണു പെരുമാറുന്നത്. അവരെ പ്രകോപിപ്പിക്കാനാണു പ്രശ്നക്കാർ എത്തുന്നത്. അപ്പോൾ സ്വാഭാവികമായ, ജനക്കൂട്ടത്തിന്റെ വികാരമുണ്ടാകും. അതാണ് അവിടെയുണ്ടായത്. സത്യത്തിൽ എന്തിനാണു പ്രതിഷേധിക്കുന്നതെന്ന് അവർക്കു തന്നെ അറിയില്ല. പ്രതിഷേധിക്കേണ്ട കാര്യത്തിൽ അവർ ഇടപെടുന്നുമില്ല. എന്റെ വാഹനത്തിനുനേരെ ആക്രമണമുണ്ടായത് കോൺഗ്രസിലെ നേതാക്കളുടെ നിർദേശപ്രകാരമായിരിക്കും. പൊലീസിന്റെ നടപടി അതിന്റെ വഴിക്കുപോകും – മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പുരോഗതി തടയുന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. അതിനെതിരെ നവകേരള സദസ്സിൽ വിമർശിക്കുന്നതിനെ യുഡിഎഫ് എതിർക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. ബിജെപിയുടെ മനസ്സിൽ ചെറിയ നീരസം പോലും ഉണ്ടാകരുതെന്നാണു യുഡിഎഫ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണല്ലോ കേന്ദ്രത്തിനെതിരെ അരയക്ഷരം പോലും പറയാത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.