‘മുഖ്യമന്ത്രി എത്തുമോയെന്ന് സജി ചെറിയാനു ധാരണയില്ല, ഞാൻ ഇടപെട്ട് വരുത്തി’: രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ
തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടി സർക്കാർ. കെഎസ്എഫ്ഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിൽ, നേരിട്ടു കണ്ടു വിശദീകരണം നൽകാൻ നിർദേശിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. രഞ്ജിത്ത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നു പറഞ്ഞ മന്ത്രി, ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

നിയമസഭാ സമ്മേളനകാലത്തു നടന്ന കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്നു വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നടക്കമുളള പരാമർശങ്ങളും അഭിമുഖത്തിൽ രഞ്ജിത്ത് നടത്തിയിരുന്നു.
രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡോ.ബിജു തുടർന്നാണ് കെഎസ്എഫ്ഡിസി ബോർഡ് അംഗത്വവും രാജിവച്ചത്. സമൂഹ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. സിപിഎം അനുഭാവികളായ സാംസ്കാരിക–സിനിമാ പ്രവർത്തകർ തന്നെ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ആരോപണം ഉന്നയിച്ചെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നതിനിടെ ഇത്തരം പരാമർശങ്ങളും വിവാദങ്ങളും ഉണ്ടായതിൽ സർക്കാരും അതൃപ്തിയിലാണ്.