രഞ്ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള ചേരിപ്പോര് പുറത്ത്; രഞ്ജിത്തിന് കൂവൽ
തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ രഞ്ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ചേരിപ്പോര് പരസ്യമായി. താൻ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങൾ വിമത യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തിനെതിരായ കടുത്ത നിലപാട് പരസ്യമാക്കി കൗൺസിൽ അംഗങ്ങൾ തന്നെ രംഗത്തെത്തി.

9 പേർ യോഗം ചേർന്ന് രഞ്ജിത്തിനെതിരെ സർക്കാരിനു കത്തയച്ചതായി സ്ഥിരീകരിച്ച ഇവർ രഞ്ജിത്ത് മാടമ്പി നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസമാണ് 15 അംഗ എക്സിക്യൂട്ടീവ് കൗൺസിലിലെ 9 അംഗങ്ങൾ യോഗം ചേർന്ന് രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.
എന്നാൽ ഇങ്ങനെയൊരു യോഗം ചേർന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അക്കാദമിയിൽ ഭിന്നത ഇല്ലെന്നുമായിരുന്നു ഇന്നലെ പത്രസമ്മേളനത്തിൽ രഞ്ജിത്ത് പറഞ്ഞത്. ആ സമാന്തര യോഗത്തിൽ പങ്കെടുത്തെന്നു പറയുന്ന കുക്കു പരമേശ്വരൻ, സോഹൻ സീനുലാൽ, സിബി കെ.തോമസ് എന്നിവർ അക്കാദമി സെക്രട്ടറിയെ വിളിച്ച് തങ്ങൾ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അക്കാദമിക്കെതിരെ പ്രവർത്തിക്കില്ലെന്നും വ്യക്തമാക്കിയതായി രഞ്ജിത്ത് പറഞ്ഞു.
സംവിധായകൻ ഡോ.ബിജുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സൗഹൃദ സംഭാഷണത്തിൽ പറഞ്ഞ വ്യക്തിപരമായ അഭിപ്രായമാണെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ വാദങ്ങൾ തള്ളി കൗൺസിൽ അംഗങ്ങളായ എൻ.അരുൺ, മനോജ് കാന, മമ്മി സെഞ്ചറി, ഷൈബു മുണ്ടയ്ക്കൽ, പ്രകാശ് ശ്രീധർ തുടങ്ങിയവർ പ്രതിഷേധം പരസ്യമാക്കിയത്.
‘‘ഏകാധിപതിയെ പോലെയാണ് രഞ്ജിത്ത് പെറുമാറുന്നത്. എല്ലാവരോടും പുച്ഛമാണ്. അദ്ദേഹം നടത്തുന്ന വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങൾക്ക് ഞങ്ങൾ കൂടിയാണ് സമാധാനം പറയേണ്ടത്.
മാടമ്പിത്തരം കാട്ടാൻ അക്കാദമി വരിക്കാശേരി മനയല്ല. ചെയർമാൻ ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടല്ല ചലച്ചിത്രമേള നന്നായി നടക്കുന്നത്. മേളയിൽ ഓരോ കൗൺസിൽ അംഗത്തിനുമുള്ള ചുമതല അവർ ഭംഗിയായി നടത്തുന്നുണ്ട്.’’– അംഗങ്ങൾ പറഞ്ഞു.
സമാപനച്ചടങ്ങിൽ രഞ്ജിത്തിന് കൂവൽ
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. സ്വാഗത പ്രസംഗത്തിനു ക്ഷണിച്ചപ്പോഴാണ് കാണികളിൽ കുറെപ്പേർ കൂവിയത്. കഴിഞ്ഞ വർഷവും സമാപന വേദിയിൽ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ കാണികൾ കൂവിയിരുന്നു. കൂവൽ ഗൗനിക്കാതെ രഞ്ജിത്ത് പ്രസംഗം പൂർത്തിയാക്കി. മേളയുടെ അണിയറ പ്രവർത്തകരെ വേദിയിൽ വിളിച്ച് അഭിനന്ദിച്ചു. അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, ജനറൽ സെക്രട്ടറി സി.അജോയ് എന്നിവരൊഴികെ ജനറൽ കൗൺസിൽ അംഗങ്ങളെ വേദിയിലേക്കു വിളിച്ചില്ല.
രഞ്ജിത്തിനെ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി
ആലപ്പുഴ∙ ചലച്ചിത്ര സംവിധായകൻ ഡോ.ബിജു ചില പ്രശ്നങ്ങൾ തന്നോട് ഉന്നയിച്ചിരുന്നെന്നും അതിൽ ചില വസ്തുതകളുണ്ടെന്നും മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റുന്നതിൽ തീരുമാനമായിട്ടില്ല. ചില പ്രശ്നങ്ങളുണ്ട്. അതു ചർച്ച ചെയ്യാൻ നവകേരള സദസ്സിനു ശേഷം ചെയർമാനോടും അംഗങ്ങളോടും തന്നെ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. അച്ചടക്കത്തോടെ സ്ഥാപനത്തെ കൊണ്ടുപോകുക എന്നതാണു സർക്കാർ നയം. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാൻ പാടില്ല. അത് ഈ സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.