സിന്ധുനദീതട കേന്ദ്രത്തിനു സമീപംഉൽക്കയുടെ തെളിവ് കണ്ടെത്തി
തിരുവനന്തപുരം ∙ സിന്ധുനദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിന്റെ ശിലകളുൾപ്പെടെ തെളിവുകൾ ഗുജറാത്തിൽ കണ്ടെത്തി. കച്ച് ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിക്കു സമീപം ലൂനയിലാണ് ഇതു കിട്ടിയത്. ഉൽക്കാപതനം കാരണമുണ്ടായവയിൽ ഇന്ത്യയിൽ കണ്ടെത്തിയ നാലാമത്തെ ഗർത്തമാണ് ഇവിടുത്തേത്. ഗുജറാത്തിലെ സിന്ധുനദീതട കേന്ദ്രമായ

തിരുവനന്തപുരം ∙ സിന്ധുനദീതട സംസ്കാര കാലയളവിലെ ഉൽക്കാപതനത്തിന്റെ ശിലകളുൾപ്പെടെ തെളിവുകൾ ഗുജറാത്തിൽ കണ്ടെത്തി. കച്ച് ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിക്കു സമീപം ലൂനയിലാണ് ഇതു കിട്ടിയത്. ഉൽക്കാപതനം കാരണമുണ്ടായവയിൽ ഇന്ത്യയിൽ കണ്ടെത്തിയ നാലാമത്തെ ഗർത്തമാണ് ഇവിടത്തേത്. ഗുജറാത്തിലെ സിന്ധുനദീതട കേന്ദ്രമായ ധോലവീരയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ലൂന. ഉൽക്കയിൽ കാണപ്പെടുന്ന ഇറിഡിയം ധാതുക്കൾ ഇവിടെനിന്ന് ധാരാളമായി കണ്ടെത്തി. വുസ്റ്റൈറ്റ്, ക്രിസ്റ്റനൈറ്റ് തുടങ്ങി ധാതുക്കളും കണ്ടെത്തി. പഠനം പ്ലാനറ്ററി ആൻഡ് സ്പേസ് സയൻസ് ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
ദേശീയ ഭൗമശാസ്ത്ര കേന്ദ്രം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഫിസിക്കൽ റിസർച് ലബോറട്ടറി, നാഷനൽ ജിയോ ഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സർവകലാശാല ജിയോളജി വകുപ്പാണ് പഠനം നടത്തിയത്.
7 വർഷം നീണ്ട പഠനം
വർഷത്തിൽ 11 മാസം ഗർത്തത്തിൽ വെള്ളം നിറഞ്ഞു തടാകമാകും. ഇതു വറ്റുമ്പോഴേ പഠനം നടത്താനാകൂ. 2015 ൽ തുടങ്ങിയ പഠനം ഇതുമൂലം 7 വർഷം നീണ്ടു.
ഏകദേശം 200 മീറ്റർ വ്യാസമുള്ളതും ഇരുമ്പ് നിറഞ്ഞതുമായിരുന്നു ഇവിടെ വീണ ഉൽക്ക. ഇതു വീണതോടെ പാറകൾ ഉരുകുകയും വേരുകൾ ഉൾപ്പെടെ ജൈവാവശിഷ്ടങ്ങൾ അതിൽ ഉറയ്ക്കുകയും ചെയ്തെന്ന് കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസി.പ്രഫസർ ഡോ.കെ.എസ്.സജിൻ കുമാർ പറഞ്ഞു 1.90 കിലോമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലാണ് ഗർത്തം രൂപപ്പെട്ടത്. ഉരുകിയ പാറയിലെ ജൈവാവശിഷ്ടങ്ങളുടെ പഴക്കം 6900 വർഷമാണ്. ഉൽക്ക പതിച്ചത് അതിനു ശേഷമാണെന്ന് കണക്കാക്കപ്പെടുന്നു.
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായി ലൂണയിലും അക്കാലത്ത് ജനവാസമുണ്ടായിരുന്നെന്ന് കരുതുന്നു.